സമുദായ സംഘടനകളുടെ പിന്തുണ കൊണ്ടല്ല എല്‍.ഡി.എഫ് ജയിച്ച് വന്നത്: കാനം രാജേന്ദ്രന്‍ മലപ്പുറത്ത്

സമുദായ സംഘടനകളുടെ പിന്തുണ കൊണ്ടല്ല  എല്‍.ഡി.എഫ് ജയിച്ച് വന്നത്: കാനം രാജേന്ദ്രന്‍ മലപ്പുറത്ത്

മലപ്പുറം: വോട്ടിന് സമുദായ സംഘടനകളുടെ പിന്നാലെ പോകില്ലെന്ന് കാനം രാജേന്ദ്രന്‍. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ സംഘടനകളുടെ പിന്തുണ കൊണ്ടല്ല എല്‍ ഡി എഫ് ജയിച്ച് വന്നത്. എല്‍ ഡി എഫ് രാഷ്ട്രീയം കൊണ്ടാണ് ജയിച്ചത്. എന്‍ എസ് എസ് പല സമയത്തും സമദൂര നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞതാണ്. മുഖ്യമന്ത്രി വെള്ളാപ്പാളിയുടെ വീട്ടില്‍ പോയതില്‍ തെറ്റില്ല. അതില്‍ രാഷ്ട്രീയ താത്പര്യമില്ല. എന്‍ എസ് എസിന്റെ നിലപാട് മാടമ്പിത്തരമാണെന്ന കോടിയേരിയുടെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് അങ്ങനയൊരു അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ല. അതെല്ലാം ജനങ്ങള്‍ മറക്കും. അത് നില നിര്‍ത്താന്‍ വേണ്ടി ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ടി പി വധക്കേസ് പ്രതികള്‍ക്ക് വഴിവിട്ട സഹായം കിട്ടുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എല്ലാ കേസുകളിലെയും പ്രതികളെ ഒരു പോലെ കാണണമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി, വയനാട് സീറ്റുകള്‍ വെച്ചു മാറുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. സി പി ഐ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു,

Sharing is caring!