എടവണ്ണയില്‍ ബസപകടം, മൂന്നുപേര്‍ മരിച്ചു, 26പേര്‍ക്ക് പരുക്ക്

എടവണ്ണയില്‍ ബസപകടം,  മൂന്നുപേര്‍ മരിച്ചു,  26പേര്‍ക്ക് പരുക്ക്

എടവണ്ണ: എടവണ്ണയില്‍ ബസപകടം, മൂന്നുപേര്‍ മരിച്ചു, 26പേര്‍ക്ക് പരുക്ക്, ഇന്ന് ഉച്ചക്കുണ്ടായ ബസ്സപകടത്തിലാണ് ബൈക്ക് യാത്രികനടക്കം മൂന്നു പേര്‍ മരിച്ചത്. ബൈക്ക് യാത്രികനായ എടവണ്ണ പോത്തുവെട്ടി നീരോല്‍പ്പന്‍ ഉണ്ണിക്കമ്മദ് മകന്‍ ഫര്‍ഷാദ് (18), ബസ് യാത്രികരായ ഗുഡല്ലൂര്‍ സീഫോര്‍ത്ത് വവ്വാലി പരേതനായ വി യു ഖാദറിന്റെ ഭാര്യ വാകയില്‍ ഫാത്തിമ (67), മകളും ഗൂഡല്ലൂര്‍ ബാറോഡ് ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ അദ്ധ്യാപകന്‍ ജമാല്‍ മുസ്‌ലിയാരുടെ ഭാര്യയുമായ സുബൈറ (40) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം കോഴിക്കോട് നിന്ന് മഞ്ചേരി വഴി വഴിക്കടവിലേക്ക് പോകുകയായിരുന്ന സന ബസ്സാണ് അപകടത്തില്‍പെട്ടത്. നിലമ്പൂരില്‍ നിന്ന് ബൈക്കില്‍ എടവണ്ണയിലേക്ക് വരികയായിരുന്നു ഫര്‍ഷാദ്. ബൈക്കില്‍ ഇടിച്ചതോടെ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ മുന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു ഫാത്തിമയും സുബൈറയും. അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മമ്പാട് സ്വദേശിനി ആമിന(49)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, എടവണ്ണ രാജഗിരി ഹോസ്പിറ്റല്‍, മഞ്ചേരി മാനു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട ഫാത്തിമയുടെ മകന്‍ ഷാജഹാന്‍ (39), ഭാര്യ സലീന (35), മകന്‍ അന്‍സിദ് (മൂന്ന്), ഷാജഹാന്റെ സഹോദര ഭാര്യ മൈമൂന (40), മംഗലാപുരം ഉള്ളാടംപള്ളി സ്വദേശി മുസ്തഫ (48), മാതാവ് ആമിനുമ്മ (76), നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി സൈനബ (48), തമിഴ്‌നാട് മാര്‍ത്താണ്ടം സ്വദേശി റിഫാഈ (50), എടക്കര നാരേക്കാവ് സ്വദേശി സക്കീര്‍ (38), ഭാര്യ സൗജത്ത് (28), മകള്‍ സനിയ തസ്‌നി (14), മന്യ (18), നിലമ്പൂര്‍ മുദീരി സുഹ്‌റാബി (62), ഷമീറ (24), മകള്‍ ഫിദ (6), മൈമൂന (19), കൗസല്യ (77), ഖദീജ (65), ശ്രീദേവി (36), ഗൂഡല്ലൂര്‍ വവ്വാലി സ്വദേശിനി സൈനബ (68) എന്നിവരാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്.

Sharing is caring!