മലപ്പുറം കോളജില്‍ പോസ്റ്റര്‍ പതിച്ചതിന് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോളേജില്‍ പോസ്റ്റര്‍ പതിചതിനാണ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ച്ച മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആണ് ജാമ്യം അനുവദിച്ചത്..ജില്ലാ വിട്ടു പോകരുത്, എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകണം , പാസ്പോര്‍ട്ട് പോലീസില്‍ ഏല്‍പ്പിക്കണം തുടങ്ങിയ വ്യവസ്ഥകള്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികളായ മലപ്പുറം ഗവ. കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥി മേലാറ്റൂര്‍ എടയാറ്റൂരിലെ പാലത്തിങ്ങല്‍ മുഹമ്മദ് റിന്‍ഷാദ് (20), ഒന്നാംവര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് പട്ടര്‍ക്കടവിലെ ആറുകാട്ടില്‍ മുഹമ്മദ് ഫാരിസ്(18) എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]