മന്ത്രിയുടെ ബന്ധുവായാല്‍ പട്ടിണികിടക്കണോ? കെ.ടി ജലീലിന് ക്ലീന്‍ചിറ്റ് നല്‍കി കാനം രാജേന്ദ്രന്‍

മന്ത്രിയുടെ ബന്ധുവായാല്‍ പട്ടിണികിടക്കണോ?  കെ.ടി ജലീലിന് ക്ലീന്‍ചിറ്റ് നല്‍കി കാനം രാജേന്ദ്രന്‍

കെ ടി ജലീലിലിനെതിര നിലനില്‍ക്കുന്ന ബന്ധുനിയമനം, ആരോപണങ്ങള്‍ മാത്രമാണെന്നും അതില്‍ കഴമ്പില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിയുടെ ബന്ധുവായത് കൊണ്ട്് പട്ടിണികിടക്കേണ്ട ആവശ്യമില്ലല്ലോ, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് സംശയങ്ങളൊന്നും ഇല്ലാത്തതുകെണ്ടാണ് അന്വേഷണങ്ങളില്ലാത്തതെന്നും കാനം വ്യക്തമാക്കി.

കേരള സംരക്ഷണ യാത്രയില്‍ മലപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.മലപ്പുറം ആരുടെയും കുത്തകയല്ലെന്നും , ഇടതുമുന്നണിക്ക് വേരോട്ടമുണ്ടാക്കിയ ചരിത്രമുണ്ടെന്നും അദ്ധേഹം പറഞ്ഞു. മലബാറില്‍ യാത്രയ്ക്ക് വലിയ പിന്‍തുണ ലഭിച്ചു, മലബാറില്‍ മാത്രമല്ല കേരളത്തിലെ 20 സീറ്റകളിലും വിജയം പ്രതീക്ഷിക്കുന്നുവെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.

നവോത്ഥാന മൂല്യങ്ങള്‍ പറഞ്ഞ് വനിതാമതില്‍ കെട്ടിയ ഇടതുമുന്നണി വരുന്ന തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് പകുതി സീറ്റ് നല്‍കുമോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് അഭിപ്രായപ്പെട്ടു. സാമുദായിക വോട്ടുകളുടെ പിന്‍ബലത്തിലല്ല ഇടതുപക്ഷത്തിന്റെ വിജയമെന്നും പെരിയ രാഷ്ട്രീയ കൊലപാതകം ജനങ്ങള്‍ പെട്ടെന്ന് മറക്കുമെന്നും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ലെന്നും അദ്ധേഹം പറഞ്ഞു. അയോദ്ധ്യാരാമക്ഷേത്രനിര്‍മ്മാണത്തെ കുറിച്ച് ഹരീഷ് റാവത്തിന്റെ അഭിപ്രായത്തോടുള്ള മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിനായ് കാത്തിരിക്കുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Sharing is caring!