പി.കെ ബഷീര്‍ എം.എല്‍. എയുടെ ഇടപെടല്‍, പത്തനാപുരം ജംഗ്ഷന്‍ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തിക്ക് തുടക്കം

പി.കെ ബഷീര്‍ എം.എല്‍. എയുടെ ഇടപെടല്‍,  പത്തനാപുരം ജംഗ്ഷന്‍ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തിക്ക് തുടക്കം

അരീക്കോട്: പത്തനാപുരം ജംഗ്ഷന്‍ മുതല്‍ അരീക്കോട് പാലം വരെയുള്ള റോഡിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവൃത്തി ഉദ്ഘാടനം പി കെ ബഷീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി കെ കമ്മദ് കുട്ടി ഹാജി
ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

2 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റോഡ് നവീകരിച്ച് സൗന്ദര്യവല്‍ക്കരണം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്. 2018 നവംബര്‍ 14നാണ് പദ്ധതിക്ക് സര്‍ക്കാര്‍ സാങ്കേതിക അനുമതി നല്‍കുന്നത്. എടവണ്ണ-കൊയിലാണ്ടി റൂട്ടില്‍ ഏറെ തിരക്കുള്ള ഈ ഭാഗത്ത് റോഡ് നവീകരണം നടപ്പാക്കുന്നതോടെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും. പി കെ ബഷീര്‍ എം എല്‍ എ മുന്‍കയ്യെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.

മണ്ഡലത്തിലെ വിവിധ ടൗണുകളിലെ ഗതാഗത കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രദേശങ്ങളില്‍ റോഡ് നവീകരണ പദ്ധതികള്‍ നടക്കുകയാണെന്ന് എം എല്‍ എ പറഞ്ഞു. റോഡില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡ്രൈനേജും, പാര്‍ശ്വ ഭിത്തികളും നിര്‍മിക്കും. റോഡ് വീതി കൂട്ടി റബറൈസ് ചെയ്യലും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം പത്താനാപുരം അങ്ങാടിയില്‍ ഫുട്പാത്തും, കൈവരികളും നിര്‍മിക്കും. അത്യാവശ്യ സ്ഥലങ്ങളില്‍ ട്രാഫിക്ക് സൈന്‍ ബോര്‍ഡുകളും, മറ്റ് സുരക്ഷ സംവിധാനങ്ങളും ഒരുക്കും.

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി,
അസിസ്റ്റന്റ് എഞ്ചിനീയര്‍ പി രാമകൃഷ്ണന്‍, എം.പി ഹാജറ, ഇ.കെ ഗോപാലകൃഷണന്‍, എ. ഷഫീക്കത്ത്, കെ.വി മുനീര്‍, കെ.സി ഷുക്കൂര്‍, എം.ഇ റഹ്മത്തുള്ള, കെ.അബ്ദുല്‍ കരീം മാസ്റ്റര്‍, ടി.സോമന്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!