വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭം; ഹൈദരലി ശിഹാബ് തങ്ങള്‍

വര്‍ഗീയ ഫാസിസ്റ്റ്  ശക്തികള്‍ക്കെതിരെ ജാഗ്രതയോടെ ഉണര്‍ന്നു  പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭം; ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനയെ തന്നെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിതെന്ന് മുസ്്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്്ലിംലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് നാശവും ദുരിതവും അപമാനവും മാത്രം വരുത്തിവെച്ചിട്ടുള്ള ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കാന്‍ മതേതര വിശ്വാസികള്‍ ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി അണിചേരാന്‍ മുന്നോട്ടു വരണം.

രാജ്യത്തെ ഫാസിസ്റ്റ് തീവ്രവാദ ഭീകരതയില്‍ നിന്നും രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വലുള്ള കുട്ടായ്മക്കു മാത്രമേ സാധിക്കുകയുള്ളൂ. ഈ ജനാധിപത്യ ചേരിയെ പിന്തുണക്കാത്ത നിലപാട് സ്വീകരിക്കുന്നവരെല്ലാം തത്വത്തില്‍ ഫാസിസ്റ്റുകളെ സഹായിക്കുകയാണ്. പ്രത്യക്ഷത്തില്‍ ഫാസിസത്തിനെതിരെ സംസാരിക്കുകയും ബി.ജെ.പിക്കു ഗുണകരമാകുന്ന നയ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഉപേക്ഷിക്കാന്‍ സി.പി.എം തയ്യാറാകണം.

മുഖ്യധാരയില്‍ നിന്നു പുറന്തള്ളപ്പെട്ടു നിരക്ഷരതയില്‍ കഴിഞ്ഞിരുന്ന പിന്നാക്ക വിഭാഗക്കാര്‍ മതഭൗതിക വിദ്യാഭ്യാസം നേടി ലോകത്തിന്റെ പലഭാഗത്തും ഉന്നത പദവികള്‍ വഹിക്കുന്നു. സ്ത്രീ വിദ്യാഭ്യാസം ഇവിടെ ശക്തിപ്പെട്ടിരിക്കുന്നു. ജനങ്ങളില്‍ ഐക്യം വളര്‍ന്നിരിക്കുന്നു ഇതിനെല്ലാം മുന്നില്‍ നില്‍ക്കാന്‍ മുസ്്ലിംലീഗിനും കഴിഞ്ഞിട്ടുണ്ട്. നാടിന്റെ വികസനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചതിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ കഴിയുന്ന മുന്നണിയാണ് യു.ഡി.എഫും മുസ്്ലിംലീഗുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Sharing is caring!