മുസ്ലിംലീഗ് ജില്ലാ സമ്മേളനം: സമാപന സമ്മേളനവും ഓഫീസ് ഉദ്ഘാടനവും ഇന്ന്; സച്ചിന് പൈലറ്റ് മുഖ്യാതിഥി
മലപ്പുറം: അഭിമാനകരമായ അസ്തിത്വം എഴുപത് വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ 2018 മാര്‍ച്ച് 10 ന് ആരംഭിച്ച കാമ്പയിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലാ മുസ്ലിംലീഗ് സമ്മേളനത്തിന്റെ സമാപനസമ്മേളനവും പുതുതായി നിര്‍മ്മിച്ച ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ (പി എം എസ് എ പൂക്കോയ തങ്ങള്‍ സൗധം) ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 9 ന് ജില്ലാഓഫീസ് ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
ഫെബ്രുവരി 16ന് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച ജില്ലാസമ്മേളനം വിവിധ പഠന വേദികളും പോഷക ഘടകങ്ങളുടെ സമ്മേളനവും ഉള്‍പ്പെടെ പതിനാറു സെഷനുകള്‍ പൂര്‍ത്തിയാക്കിയാണ് പൊതുസമ്മേളനത്തോടെ ഇന്ന് സമാപിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് വൈകീട്ട് 3 മണിക്ക് ജില്ലയിലെ വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാരുടെ പരേഡും നടക്കും. പരേഡ് എം എസ് പി പരിസരത്ത് നിന്ന് ആരംഭിച്ച് സമ്മേളന വേദിയില്‍ സമാപിക്കും.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന സമാപന മഹാ സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ ഉപനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എ.ഐ.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ സി വേണുഗോപാല്‍, കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍വഹാബ് എം.പി, എം.പി. അബ്ദുസ്സമദാനി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, അഡ്വ. യു എ ലത്തീഫ്, എം.എല്‍.എമാരായ കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍, അഡ്വ. എന്‍. ഷംസുദ്ദീന്, പി. അബ്ദുല്‍ഹമീദ്, അഡ്വ. കെ.എന്‍.എ. ഖാദര്‍, കെ.എം. ഷാജി, പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീര്‍, അഡ്വ. എം. ഉമ്മര്‍, ടി.വി. ഇബ്രാഹിം, എന്‍.എ. നെല്ലിക്കുന്ന്, കെ. കുട്ടി അഹമ്മദ്കുട്ടി, അഡ്വ. പി.എം.എ. സലാം, ഡോ. സി.പി. ബാവഹാജി, ഇസ്മയില്‍ പി മൂത്തേടം തുടങ്ങിയവര്‍ സംബന്ധിക്കും.
കെ.സി. വേണുഗോപാല്‍ എം.പിക്ക് കോഴിക്കോട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്കാരവും നിര്മ്മാണ് കണ്‍സ്ട്രക്ഷന്‍ എം ഡി നിര്മ്മാണ് മുഹമ്മദലിക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും.
മലപ്പുറത്ത് ഗതാഗത നിയന്ത്രണം
‘മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഒന്നിച്ച് മുന്നേറാം’* എന്ന പ്രമേയത്തില്‍ 7 ദിവസങ്ങളായി നടന്ന മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് ബഹുജന സമ്മേള നത്തോടെസമാപനമാവും.
ജില്ലാ മുസ്ലിംലീഗ് ഓഫീസിനായി പുതുതായി പണിത കെട്ടിടം *(പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സ്മാരക സൗധം )* ഇന്ന് രാവിലെ9 മണിക്ക് മുസ്ലിംലീഗ് നാഷണല്‍ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്മാന് *പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍* ഉദ്ഘാടനം ചെയ്തു. വൈകിട്ട് 4 മണിക്ക് ജില്ലയിലെ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡുകളുടെ പരേഡ് നടക്കും. രാത്രി 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തോടെ 7 ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ 24 വിത്യസ്ത പരിപാടികളുടെ സമാപനം കുറിക്കും. ദേശീയ നേതാക്കളും സാംസ്ക്കാരിക നായകരും സംബന്ധിക്കുന്നുണ്ട്.
പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ബഹുജനറാലി ഒഴിവാക്കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ മലപ്പുറം പട്ടണത്തിന്റെ വിവിധ റോഡുകളില്‍ നിന്ന് ചെറുജാഥകളായി സമ്മേളന നഗരിയിലേക്ക് വരികയാണ് ചെയ്യുന്നത്. കോട്ടപ്പടി വലിയവരമ്പ് ബൈപാസ് റോഡിലെ പാടത്ത് പുതിയ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്താണ് സമാപന മഹാസമ്മേളനം.
ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റ് എ.ഐ.സി.സി യുടെ സംഘടനാ ചുമതലയുള്ള കെ.സി.വേണുഗോപാല്‍ എം.പിക്ക് നല്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക ”കര്‍മ്മ ശ്രേഷ്ഠാ പുരസ്കാരം” സമാപന പൊതു സമ്മേളനത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ കെ.സി.വേണുഗോപാലിന് സമ്മാനിക്കും. റോസ് ലോഞ്ച് (നൂറടി), ചാന്ദ്നി ഓഡിറ്റോറിയം (മലപ്പുറം), എം.എസ്.എം. ഓഡിറ്റോറിയം (മേല്‍മുറി), വാവാസ് മാള്‍ (പെരിന്തല്‍മണ്ണ) എന്നിവിടങ്ങളിലായിരുന്നു അനുബന്ധ സമ്മേളനങ്ങള്‍ നടന്നത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]