വാഹനാപകടത്തില്‍ പരുക്കേറ്റ മഞ്ചേരിയിലെ യുവതിക്ക് 44ലക്ഷംരൂപ നല്‍കാന്‍ കോടതി ഉത്തരവ്

വാഹനാപകടത്തില്‍ പരുക്കേറ്റ  മഞ്ചേരിയിലെ യുവതിക്ക്  44ലക്ഷംരൂപ നല്‍കാന്‍  കോടതി ഉത്തരവ്

മഞ്ചേരി :വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിക്ക് 44 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി
മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ കോടതി ഉത്തരവിട്ടു. വെസ്റ്റ് കോഡൂര്‍ സ്വദേശി നിസാമിന്റെ ഭാര്യ
മുനൈബക്കാണ് മഞ്ചേരി നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി 44,03,00രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ഇതിന്റെ
ഒമ്പത് ശതമാനം പലിശയും കോടതി ചെലവും കമ്പനി വഹിക്കാനും കോടതി ഉത്തരവിട്ടു.
2015 ഒക്ടോബര്‍ 25നാണ് അപകടം സംഭവിച്ചത്. യുവതി സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാറിടിച്ചാണ് അപകടം. മലപ്പുറത്ത് വച്ചാണ് അപകടം നടന്നത്. ഹരജിക്കാരിക്ക് വേണ്ടി അഡ്വ.എ.കെ.റിയാസ് ഹാജറായി

Sharing is caring!