മലപ്പുറത്തെ ആദ്യകാല പ്രമുഖ ഡോക്ടറും എം.ബി.എച്ച് ഹോസ്പിറ്റല്‍ എം.ഡിയുമായ ഡോ. അബ്ദുല്‍ മജീദ് മരണപ്പെട്ടു

മലപ്പുറത്തെ ആദ്യകാല പ്രമുഖ ഡോക്ടറും എം.ബി.എച്ച് ഹോസ്പിറ്റല്‍ എം.ഡിയുമായ  ഡോ. അബ്ദുല്‍  മജീദ് മരണപ്പെട്ടു

മലപ്പുറം: മലപ്പുറത്തെ ആദ്യകാല പ്രമുഖ ഡോക്ടറും എം.ബി.എച്ച് ഹോസ്പിറ്റല്‍ എം.ഡിയുമായ മച്ചിങ്ങല്‍ ബൈപാസ് റോഡിലെ മുല്ലവീട്ടില്‍ ഡോ. അബ്ദുല്‍ മജീദ്(77)മരണപ്പെട്ടു. ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
ഇസ്ലാഹിയ സ്‌കൂള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, മലപ്പുറം യതീംഖാന ജനറല്‍ സെക്രട്ടറി, കെ.എന്‍.എം സക്കാത്ത് സെല്‍ ജനറല്‍ സെക്രട്ടറി, തിരൂരങ്ങാടി യതീംഖാന സെക്രട്ടറി, കുന്നുമ്മല്‍ സലഫി മസ്ജിദ് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു.
പരേതരായ കെ.എന്‍.എം. സ്ഥാപക നേതാവ് കുഞ്ഞോയി വൈദ്യരുടെ മകനും, എം.കെ.ഹാജിയുടെ മരുമകനുമാണ്.
മലപ്പുറം എം.ബി.എച്ച് ആശുപത്രി എം.ഡി.യാണ്.
ഭാര്യ :പരേതനായ എം.കെ.ഹാജിയുടെ മകള്‍ കദീജ (തിരൂരങ്ങാടി), മക്കള്‍: ഡോ. യസീദ്, ഡോ. ഷഹീദ് (ഖത്തര്‍), ഷാഹിന, സബീന.
മരുമക്കള്‍: ജുമാന – കുന്നത്ത് (തൃശൂര്‍), ആമിന ബിന്‍സി – വി.പി (എടവണ്ണ), അബ്ദുല്‍ നാസര്‍ – പറമ്പില്‍ (പാലക്കാട് ), ഡോ.അബ്ദുല്‍ സലാം – പണിക്കര്‍കുന്നന്‍ (കാരക്കുന്ന് )

Sharing is caring!