താനൂരില്‍ തൂക്കുപാലവും ഡയാലിസിസ് സെന്ററും നാടിന് സമര്‍പ്പിച്ചു

താനൂരില്‍ തൂക്കുപാലവും ഡയാലിസിസ് സെന്ററും  നാടിന് സമര്‍പ്പിച്ചു

താനൂര്‍: മണ്ഡലത്തിലെ പ്രധാന മൂന്ന് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു ബദര്‍പ്പള്ളി -കളരിപ്പടി റോഡ് തൂക്കുപാലം, താനാളൂര്‍ ഡയാലിസിസ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും, താനാളൂര്‍ മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. വി.അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷനായി.

വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പണിതത്. ദേശീയ ജലപാതാ അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമാണ് തൂക്കുപാലം നിര്‍മ്മിച്ചത്. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ കെല്‍ ആണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്.
താനാളൂര്‍ പി.എച്ച്.സി യോട് ചേര്‍ന്നാണ് ഡയാലിസിസ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 67 ലക്ഷം രൂപ ചെലവിലാണ് ഡയാലിസിസ് സെന്റര്‍ യാഥാര്‍ത്ഥ്യമായത്.
50 ലക്ഷം രൂപ ചിലവിലാണ് താനാളൂര്‍ മിനി സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ദേശീയ നിലവാരത്തിലാണ് സ്റ്റേഡിയത്തിന്റെ പ്രവൃത്തികള്‍ നടക്കുക. ഏറെ കാലത്തെ താനാളൂര്‍ നിവാസികളുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

Sharing is caring!