രാജ്യദ്രോഹക്കുറ്റത്തിന് മലപ്പുറം ഗവ. കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

രാജ്യദ്രോഹക്കുറ്റത്തിന് മലപ്പുറം ഗവ. കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിന് മലപ്പുറം ഗവ. കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍,
കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഗവ. കോളജ് കാമ്പസില്‍ പോസ്റ്റര്‍ പതിച്ച
വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.
മലപ്പുറം ഗവ. കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയായ മേലാറ്റൂര്‍ എടയാറ്റൂരിലെ പാലത്തിങ്ങല്‍ മുഹമ്മദ് റിന്‍ഷാദ് (20), ഒന്നാംവര്‍ഷ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് പട്ടര്‍ക്കടവിലെ ആറുകാട്ടില്‍ മുഹമ്മദ് ഫാരിസ്(18) എന്നിവരാണ് അറസ്റ്റിലായത്.

കാമ്പസില്‍ തീവ്ര ഇടതുപക്ഷ നിലപാടുകള്‍ പ്രചരിപ്പിക്കാനായി രൂപവത്കരിച്ച റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ സ്ഥാപകനാണ് റിന്‍ഷാദ്. ഈ ആശയങ്ങളില്‍ ആകൃഷ്ടനായി പേപ്പര്‍ വാങ്ങി പോസ്റ്ററൊട്ടിക്കാന്‍ സഹായിച്ചത് ഫാരിസാണെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച്ചയാണ് കാമ്പസില്‍ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പല്‍ മലപ്പുറം പോലീസില്‍ പരാതിപ്പെട്ടത്. ഫ്രീഡം ഫോര്‍ കാശ്മീര്‍, മണിപ്പൂര്‍, പാലസ്തീന്‍ എന്നാണ് ഒരു പോസ്റ്ററിലെ ഉള്ളടക്കം. സോളിഡാരിറ്റി വിത്ത് കാശ്മീരി പീപ്പിള്‍, എന്‍ഡ് ദ ബ്ലഡ് ഷെഡ് ആന്റ് ഒപ്രെഷന്‍, ആസാദി ഫോര്‍ കാശ്മീര്‍, വോയ്‌സ് ഒഫ് സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ ലോംഗ് ലിവ് എന്നെഴുതി മറ്റൊരു പോസ്റ്ററും കാമ്പസില്‍ കണ്ടെത്തി.

Sharing is caring!