മലപ്പുറം ജില്ലയുടെ വികസനം സാധ്യമാക്കിയത് മുസ്ലിംലീഗ്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് കാണുന്ന വികസനങ്ങള്‍ സാധ്യമാക്കിയത് മുസ്ലിംലീഗിന്റെ ഭാവനാപൂര്‍ണ്ണമായ ഇടപെടല്‍ മൂലമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഹമ്മദ് കുരിക്കള്‍ നഗറില്‍ നടന്ന ജില്ലാ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പാശ്ചാത്തല സൗകര്യങ്ങളുണ്ടാക്കിയതും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയതും മുസ്ലിഗ് മന്ത്രിമാരും യു ഡി എഫ് സര്‍ക്കാറുകളുമാണ്. യു ഡി എഫിന്റെ നേതൃത്വത്തില്‍ വന്ന ഓരോ സര്‍ക്കാറുകളും ജില്ലയുടെ വികസനത്തില്‍ ശ്രദ്ധചെലുത്തി. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ ജില്ലയില്‍ കൊണ്ടുവരാന്‍ ഏറെ ത്യാഗങ്ങളാണ് മുസ്ലിംലീഗ് മന്ത്രിമാര്‍ സഹിച്ചിട്ടുള്ളത്.
സാക്ഷരതയിലും ഐ ടി രംഗത്തും ഇന്ന് മലപ്പുറംജില്ല കേരളത്തിന് തന്നെ മാതൃകയാണ്. യു ഡി എഫ് കൊണ്ടുവന്ന അക്ഷയ പദ്ധതിയും, വിദ്യാഭ്യാസ രംഗത്ത് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ പദ്ധതികളും ഇതിന് ഏറെ സഹായിച്ചിട്ടുണ്ട്. മറ്റുജില്ലകളെ അപേക്ഷിച്ച് മികച്ച ജീവിതനിലവാരമാണ് മലപ്പുറത്തുള്ളത്. ജില്ലയിലുണ്ടായ ഈ മാറ്റം പഠിക്കാന്‍ പല ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തുന്ന സ്ഥിതിയിലേക്ക് ജില്ലയെ കൊണ്ടെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പി ഉബൈദുള്ള എം എല്‍ എ അധ്യക്ഷത വഹിച്ചു. മലപ്പുറം പിറവിയും പ്രയാണവും പുസ്തക രചയിതാവ് ടി പി എം ബഷീര്‍, മലപ്പുറം ജില്ലയെകുറിച്ചുള്ള പഠനത്തിന് ജെ എന്‍ യുവില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. മുനീര്‍ ഹുദവി എന്നിവര്‍ക്കുള്ള ഉപഹാരവിതരം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ഉമ്മര്‍ അറക്കല്‍ (മലപ്പുറം ജില്ല: ഭൂതം, വര്‍ത്തമാനം, ഭാവി),അബ്ദുറഹിമാന്‍ രണ്ടത്താണി (മലപ്പുറം ജില്ലയും മുസ്ലിംലീഗും), റിട്ട.സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ വി രാധാകൃഷ്ണന്‍ (ജില്ലയുടെ വികസനം സഹകരണ മേഖല, പ്രശ്നങ്ങള്‍ സാധ്യതകള്‍), കുട്ടി അഹമ്മദ് കുട്ടി (അധികാര വികേന്ദ്രീകരണം-മുസ്ലിംലീഗും), അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ (മലപ്പുറം ജില്ല, പ്ലാറ്റിനം ജൂബിലിയില്‍ എത്തുമ്പോള്‍) എന്നിവര്‍ വിഷയാവതരണം നടത്തി.
റിട്ട. ജില്ലാ കലക്ടര്‍ കെ പി ബാലകൃഷ്ണന്‍ ഐ എ എസ്, അഡ്വ. യു എ ലത്തീഫ്, എം എല്‍ എമാരായ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, വി കെ ഇബ്രാഹിംകുഞ്ഞ്, സി മമ്മൂട്ടി, പി കെ അബ്ദുറബ്ബ്, പി അബ്ദുല്‍ ഹമീദ്, പി കെ ബഷീര്‍, മഞ്ഞളാംകുഴി അലി, ടി വി ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്‍, സലീം കുരുവമ്പലം, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, അഡ്വ. നാലകത്ത് സൂപ്പി, എം പി എം ഇസ്ഹാഖ് കുരിക്കള്‍, കെ മുഹമ്മദുണ്ണിഹാജി, ടി പി അഷ്റഫലി, സുഹ്റ മമ്പാട്, സക്കീന പുല്‍പ്പാടന്‍, സി എച്ച് ജമീല ടീച്ചര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി എ എം എ കരീം പ്രസംഗിച്ചു.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]