സുന്നി ഐക്യത്തിന് തടസം മുസ്ലിംലീഗാണെന്ന് സി.മുഹമ്മദ് ഫൈസി

സുന്നി ഐക്യത്തിന് തടസം മുസ്ലിംലീഗാണെന്ന് സി.മുഹമ്മദ് ഫൈസി

മലപ്പുറം: ഇരു വിഭാഗം സുന്നികള്‍ തമ്മിലുള്ള ഐക്യ ശ്രമങ്ങള്‍ക്ക് മുസ്ലീം ലീഗ് തടസ്സം നില്‍ക്കുകയാണെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനും എ.പി സമസ്ത മുശാവറ അംഗവുമായ സി. മുഹമ്മദ് ഫൈസി ആരോപിച്ചു.

സമീപകാലത്ത് സുന്നി ഐക്യ ശ്രമങ്ങള്‍ ഏറെ മുന്നോട്ട് പോയിരുന്നു. ഇരു വിഭാഗത്തും ഐക്യം ആഗ്രഹിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ ഒരു ഘട്ടത്തില്‍ നിന്നു പോയി, ഇത് സുന്നി ഐക്യത്തില്‍ ലീഗിന് താല്‍പര്യമില്ലാത്തതിനാലാണെന്ന് ചില കോണുകളില്‍ നിന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിളിച്ച് ചേര്‍ത്ത മതപണ്ഡിത സമ്മേളനത്തില്‍ എപി വിഭാഗം വിട്ട് നിന്നിരുന്നു.

Sharing is caring!