ഭര്‍തൃമതി തീപ്പൊള്ളലേറ്റ് മരിച്ചു, ഭര്‍തൃ പീഡനമെന്ന് പരാതി
മഞ്ചേരി: ഭര്‍തൃമതിയെ സ്വവസതിയില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടേരി പോത്തുകല്ല് പറമ്പന്‍ അബ്ദുല്‍ ഹമീദിന്റെ മകള്‍ സഫീന (22) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30നാണ് സംഭവം. മൂന്നു വര്‍ഷം മുമ്പായിരുന്നു തമ്പുരാട്ടിക്കല്ല് സ്വദേശി ചെറുകര ഷാജഹാനുമായി സഫീനയുടെ വിവാഹം. ഈ ബന്ധത്തില്‍ ഒന്നര വയസ്സുള്ള ആണ്‍കുട്ടിയുമുണ്ട്. ബാര്‍ബര്‍ തൊഴിലാളിയായ ഷാജഹാന് ചാരിത്ര്യശുദ്ധിയില്‍ സംശയം മൂലം ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ബുധനാഴ്ച രാത്രി 10 മണിയോടെ ഭര്‍ത്താവും കുടുംബവും സഫീനയുടെ വീട്ടിലെത്തി മര്‍ദ്ദിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. നിലമ്പൂര്‍ തഹസീല്‍ദാര്‍ മുരളീധരന്, പോത്തുകല്‍ എസ് ഐ ജയപ്രകാശ് എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സുബൈദയുടെ ഏക മകളാണ് സഫീന.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




