കാനം രാജേന്ദ്രന് നയിക്കുന്ന ഉത്തരമേഖലാ കേരള സംരക്ഷണ യാത്ര തിങ്കളാഴ്ച്ച മലപ്പുറം ജില്ലയില്‍
മലപ്പുറം : ബി ജെ പി സര്‍ക്കാരിനെ പുറത്താക്കൂ,രാജ്യത്തെ രക്ഷിക്കൂ, സമാധാനം, സാമൂഹ്യ പുരോഗതി, ‘ജനപക്ഷം ഇടതുപക്ഷം’ എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിക്കുന്ന ഉത്തരമേഖലാ എല്‍ ഡി എഫ് ജാഥ തിങ്കളാഴ്ച്ച മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 24, 25, 26 തിയ്യതികളിലായി 12 കേന്ദ്രങ്ങളില്‍ ജില്ലയില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. കാലത്ത് ഒന്ന്, ഉച്ചക്ക് ശേഷം 3 എന്ന ക്രമത്തിലാണ് സ്വീകരണങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്. 24 ന് രാവിലെ പത്തു മണിക്ക് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ വെച്ച് എല്‍ ഡി എഫ് ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ജാഥയെ സ്വീകരിക്കും.11 മണിക്ക് കൊണ്ടോട്ടിയിലും 3 മണിക്ക് കോഹിനൂരിലും 4 മണിക്ക് ചെമ്മാടും, സ്വീകരണം നല്‍കും. വൈകീട്ട് 5 ന് താനൂരിലാണ് സമാപനം.
25 ന് കാലത്ത് 11 മണിക്ക് തിരൂരിലും, 3 മണിക്ക് എടപ്പാളിലും, വൈകീട്ട് 4 ന് വളാഞ്ചേരിയിലെ സ്വീകരണത്തിനു ശേഷം വൈകീട്ട് 5 ന് മലപ്പുറം കിഴക്കേതലയില്‍ സമാപിക്കും.
26 ന് രാവിലെ 11 മണിക്ക് അരീക്കോടും, 3 മണിക്ക് നിലന്വൂരും, 4 മണിക്ക്് വണ്ടൂരിലെയും സ്വീകരണങ്ങള്‍ക്കു ശേഷം 5 മണിക്ക് ജില്ലാ സമാപനം പെരിന്തല്‍മണ്ണയില്‍ നടക്കും.
ജാഥയെ സ്വീകരിക്കാന്‍ വിവിധ തലത്തിലുള്ള സംഘടനാ സംവിധാനങ്ങള്‍ പൂര്‍ത്തിയായി. കാനം രാജേന്ദ്രന് ജാഥാ ക്യാപ്റ്റനും, എം.വി.ഗോവിന്ദന് മാസ്റ്റര്‍ (സി.പി.എം), അഡ്വ. പി. വസന്തം (സി.പി.ഐ), സി.കെ. നാണു(ജനതാദള്‍ എസ്), അഡ്വ. ബാബു കാര്ത്തികേയന് ( എന്‍.സി.പി), സി.ആര്. വത്സന് ( കോണ്‍- എസ്), പ്രൊഫ. ഷാജി കടമല ( കേരള കോണ്‍ സ്കറിയ) , ഷേഖ് പി ഹാരിസ് ( ലോക് താന്ത്രിക് ജനതാദള്‍), എ.പി.അബ്ദുല്‍ വഹാബ് (ഐ.എന്‍.എല്‍), അഡ്വ.എ.ജെ. ജോസഫ് ( ജനാധിപത്യ കേരള കോണ്‍ഗ്രസ്), നജീബ് പാലക്കണ്ടി ( കേരള കോണ്‍ ബി) എന്നിവര്‍ പങ്കെടുക്കും.
ജാഥയെ സ്വീകരിക്കുവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എല്‍.ഡി.എഫ് ജില്ലാ നേതാക്കളായ പി.പി. സുനീര്‍, ഇ.എന്‍ മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]