മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളന വേദിയിലെ ഗാനമേളക്കെതിരെ സമസ്ത
മലപ്പുറം: മുസ്ലിംലീഗ് സമ്മേളന വേദിയിലെ ഗാനമേളക്കെതിരെ സമസ്ത നേതാവ്. ഗാനമേളയില്‍ ഇസ്ലിമിക ബോധം കൈവരിക്കാതിരുന്നാല്‍ നാളെ വിമര്‍ശനം നേരിടേണ്ടിവരുമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ലീഗിന് ആവശ്യം ഇസ്ലാമിക് കള്‍ച്ചറാണ്, ആ കള്‍ച്ചര്‍ മുറുകെ പിടിക്കണം, ബാഫഖി തങ്ങള്‍ സ്വീകരിച്ച പാരമ്പര്യത്തിലൂടെയാണ് മൂന്നോട്ടുപോകേണ്ടത്, അതിനപ്പുറത്തേക്ക് പോകരുത്, ഞാന്‍ ഇക്കാര്യം പറയുന്നതുകൊണ്ട് വിഷമം തോന്നരുതെന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ് ഇന്നലെ മുസ്ലിംലീഗ് ജില്ലാസമ്മേളന വേദിയില്‍വെച്ചു അബ്ദുസമദ് പൂക്കോട്ടൂര്‍ ഇത്തരത്തില്‍ പ്രസംഗിച്ചത്.
മുസ്ലിംലീഗ് ഒരിക്കലും ഇസ്ലാമിക ചിന്തയില്‍നിന്നും പിറകോട്ടുപോകുന്ന അവസ്ഥയുണ്ടാകരുത്, മുസ്ലിംലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്, എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയെയുംപോലെയല്ല, ലീഗിന്റെ വ്യക്തിത്വവും, അവസ്ഥിത്വവും ഇസ്ലാമികമായ അടിത്തറയിലാണ്, ഇതിനാല്‍ ഗാനമേള വിഷയത്തില്‍ മോശമായ പ്രചരണം നടത്താന്‍ നമ്മള്‍ വഴിവെച്ചുകൊടുക്കരുത്, ഇസ്ലാമിക അതിര്‍വരമ്പ് പാലിക്കാന്‍ ആരും ബാധ്യസ്ഥരാണ്, ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സമൂഹത്തില്‍നിന്നും എതിര്‍പ്പ് നേരിടേണ്ടിവരുമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സമ്മേളനത്തില്‍ കൂറെ ചര്‍ച്ച നടത്തി പിരിഞ്ഞത് കൊണ്ടുമാത്രം കാര്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദര്‍ശ കാര്യങ്ങള്‍ പാരമ്പര്യ രീതി പിന്തുടരുകയും, അതിനെതിരെ വന്ന മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ്ലീ ലീഗ്
തുടങ്ങിയ വിവിധ നവീന സംഘടനകള്‍ക്കെതിരെ ആശയ പ്രതിരോധം തീര്‍ക്കുകയുമാണ് സമസ്ത ചെയ്തുവരുന്ന രീതി, അതോടൊപ്പം ശരീഅത്ത് സംരക്ഷണം അടക്കമുള്ള പൊതു വിഷയങ്ങളില്‍ എല്ലാ സമുദായ സംഘടനകളുടെയും യോജിച്ച മുന്നേറ്റം നടത്തുന്നതുമാണ്് സമസ്തയുടെ നയം.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]