മുസ്ലിംലീഗിനെ ട്രോളി മന്ത്രി ജലീല്‍

മുസ്ലിംലീഗിനെ ട്രോളി മന്ത്രി ജലീല്‍

മലപ്പുറം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മുസ്ലീംലീഗ് മന്ത്രി കെടി ജലീലിന് ഏര്‍പ്പെടുത്തിയിരുന്ന ബഹിഷ്‌കരണത്തെ ട്രോളി ഫേസ്ബുക്കില്‍ മന്ത്രിയുടെ കുറിപ്പ്. സംസ്ഥാന സര്‍ക്കാര്‍ ഭരണത്തിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ജില്ലയില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചിത്രങ്ങള്‍ സഹിതമാണ് ബഹിഷ്‌കരണം കഴിഞ്ഞു ഇനി സഹകരണം എന്ന തലകെട്ടോടെ മന്ത്രി കുറിപ്പിട്ടിരിക്കുന്നത്.

മുന്‍പ് മന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയും ബഹിഷ്‌കരിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നു. കല്യാണ വീടുകളില്‍ പോലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിം കൊടിയുമായെത്തി മന്ത്രിയെ തടഞ്ഞു. ബഹിഷ്‌കരണം വകവെക്കാതെ മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിഥുനയെ ലീഗില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ യുഡിഎഫ് സംസ്ഥാന നേതൃത്വം ബഹിഷ്‌കരണം പിന്‍വലിക്കുകയായിരുന്നു. ഇന്നലെ നടന്ന പൊതുപരിപാടികളിലെല്ലാം ലീഗ് എംഎല്‍എമാരടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തു.

കുറിപ്പിന്റെ പൂര്‍ണ രൂപം

ബഹിഷ്‌കരണം കഴിഞ്ഞു
ഇനി സഹകരണം

മലപ്പുറം ജില്ലക്ക് ഇന്നലെ ഉല്‍സവ നാളായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം ആഘോഷത്തിന് പകിട്ടേകി. രാവിലെ പത്ത് മണിക്ക് 7 കോടി ചെലവിട്ട് നിര്‍മ്മിച്ച മലബാറിലെ ആദ്യത്തെ അക്വോട്ടിക്ക് കോപ്ലക്‌സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീ. പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു. അന്തര്‍ദേശീയ നീന്തല്‍ മല്‍സരം നടത്താനുതകുന്ന സ്വിമ്മിംഗ് പൂള്‍ ഒരു യൂണിവേഴ്‌സിറ്റിയില്‍ യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം എങ്ങും എവിടെയും പ്രകടമായിരുന്നു. മന്ത്രി ഇ.പി. ജയരാജന്‍, വി.സി ഡോ: ബഷീര്‍, സ്ഥലം ങഘഅ ഹമീദ് മാസ്റ്റര്‍ എന്നിവരും സംസന്ധിച്ചു. രാവിലെ ഒന്‍പത് മണിക്ക് ആരോഗ്യ ജാഗ്രതയുടെ ജില്ലാ തല ഉല്‍ഘാടനം യൂണിവേഴ്‌സിറ്റിയുടെ ഋങട സെമിനാര്‍ ഹാളില്‍ ഹമീദ് മാസ്റ്റര്‍ ങഘഅ യുടെ അദ്ധ്യക്ഷതയില്‍ നടന്നു. അവിടെ നിന്ന് നേരെ പരപ്പനങ്ങാടിയിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ 102 കോടി അനുവദിച്ച് പ്രവൃത്തി തുടങ്ങുന്ന മത്സ്യ ബന്ധന തുറമുഖം ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. പതിറ്റാണ്ടുകളായി പൂവണിയാത്ത മത്സ്യതൊഴിലാളികളുടെ സ്വപ്നത്തിനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചിറകേകിയിരിക്കുന്നത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, പ്രദേശത്തെ എം.പി ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എ മാരായ പി.കെ. അബ്ദുറബ്ബ്, വി.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പിന്നെ സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത ഭിന്നശേഷിക്കാരായ യുവതീ യുവാക്കള്‍ക്കുള്ള ന്യൂനപക്ഷ വകുപ്പിന്‍ കീഴില്‍ സംസ്ഥാനത്തെ ആദ്യമായി ആരംഭിക്കുന്ന വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് സെന്ററിന്റെ ഉല്‍ഘാടനം യൂണിവേഴ്‌സിററിയിലെ ആര്യഭട്ട ഹാളില്‍. അതു കഴിഞ്ഞ് ബാലുശ്ശേരി ഡോ: അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവ: കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ സമര്‍പ്പണം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്‍, സ്ഥലം ങഘഅ പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ് ങഘഅ എന്നിവര്‍ സന്നിഹിതരായിരുന്നു. വൈകുന്നേരം സര്‍ക്കാരിന്റെ ആയിരം ദിന പൂര്‍ത്തീകരണത്തിന്റെ ജില്ലാ തല ആഘോഷം വര്‍ണ്ണാഭമായ ഘോഷ യാത്രയോടെ തിരൂരില്‍ തുടങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍ ബാവ അദ്ധ്യക്ഷത വഹിച്ചു. കവി മുരുകന്‍ കാട്ടാക്കട ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. എല്ലാ ചടങ്ങുകളിലേയും ജനബാഹുല്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Sharing is caring!