ഫാസിസ്റ്റുകള്‍ സാമ്രാജ്യത്വ ശക്തികളടെ പ്രതിബിംബം: കെ.പി രാമനുണ്ണി
മലപ്പുറം: ഫാസിസ്റ്റുകള്‍ സാമ്രാജ്യത്വ ശക്തികളടെ പ്രതിബിംബങ്ങളാണെന്ന് സാഹിത്യകാരന് കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഹിന്ദു മുസ്്ലിം സംഘര്‍ഷമുണ്ടാക്കി രാജ്യം വെട്ടിപ്പിടിച്ച ചരിത്ര ചരിത്രമാണ് സാമ്രാജ്യത്വ ശക്തികള്‍ക്കുള്ളത്. അത്തരത്തിലൊരു സംഘട്ടത്തിന് വഴിയൊരുക്കി ഇന്ത്യയെ കീഴടക്കാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ മഹിത ചരിത്രം തന്നെ ഇക്കൂട്ടര്‍ മാറ്റിയെഴുതികൊണ്ടിരിക്കുകയാണ്.ചരിത്ര സ്മാരകങ്ങളും സ്തംഭങ്ങളും ഇവര്‍ ചവിട്ടിമെതിച്ചു. ഇവര്‍ക്ക് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. മതങ്ങള്‍ മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തുന്നതിനുവേണ്ടിയാണ്. എന്നാല്‍ ഇതിന് വിഭിന്നമായാണ് ഫാസിസ്റ്റുകള്‍ മതങ്ങളെ ഉപയോഗിക്കുന്നത്. മതത്തെ ഫാസിസം ഹൈജാക്ക് ചെയ്യുമ്പോള്‍ എങ്ങിനെ അതിനെ നേരിടണമെന്നാണ് മുസ്്ലിം ലീഗ് ആലോചിക്കുന്നത്.
പ്രതിസന്ധികളിലൂടെയാണ് മുസ്്ലിം ലീഗ് ഈ രാജ്യത്ത് വേരുറച്ചത്. ഇന്ത്യാ വിഭചനത്തോടെ ന്യൂനപക്ഷ സമൂഹത്തെ പാകിസ്ഥാനിലേക്കയക്കാന് ശ്രമം നടന്നപ്പോള്‍ ഈ സമൂഹത്തിന് ആത്മാഭിമാനവും ആത്മവിശ്വസവും പകര്‍ന്ന് നല്കി അവരെ ഒരു കൊടിക്കീഴില്‍ കൊണ്ടുവരാന്‍ ഖാഇദെമില്ലത്ത് ശ്രമിച്ചു. അന്യവല്‍ക്കരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പടപൊരുതി. മതമൈത്രിക്ക് വേണ്ടി ശബ്ദുമുയത്തുന്ന ഏക പ്രസ്ഥാനമായി മുസ്്ലിം ലീഗ് മാറി. ഈ പാര്‍ട്ടിയുടെ മഹിമക്ക് പൊന്‍തൂവലായി പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ പ്രവര്‍ത്തനം മാത്രം മതി. ഹിന്ദുവും മുസല്‍മാനും എങ്ങിനെ ജീവിക്കണമെന്ന മുസ്്ലിം ലീഗ് ഈ സമൂഹത്തെ ഉണര്‍ത്തികൊണ്ടേയിരിക്കുന്നു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ബഹുസ്വര ഇന്ത്യയുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് മുസ്്ലിം ലീഗ്. ഇത് വിജയം കാണുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് രംഗത്ത് അമ്പത് വര്‍ഷം പിന്നി്ട്ട എടപ്പാള്‍ ബാപ്പുവിനെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. യു.എ ലത്തീഫ്, അഷ്റഫ് കോക്കൂര്‍, സലീം കുരുവമ്പലംഉമര് അറക്കല്‍, , ഒ.എം. കരുവാരകുണ്ട്്, അഷ്റഫ് മാടാന്‍ പ്രസംഗിച്ചു.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]