ആദര്‍ശ രംഗത്ത് വിട്ടുവീഴ്ചയില്ല: ജിഫ്രി തങ്ങള്‍

കുറ്റിപ്പുറം: സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ദൗത്യമെന്നും ആദര്‍ശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംഘടനയുടേതെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ .പുത്തനാശയക്കാരുമായി ഇടപഴകുന്നതില്‍ പൂര്‍വീക മഹത്തുകള്‍ കാണിച്ച അതിര്‍വരമ്പുകളാണ് സമസ്ത എക്കാലത്തും പിന്തുടരുന്നത്. പൂര്‍വികര്‍ വരച്ചുകാണിച്ച രേഖയിലൂടെ മാത്രമേ മുന്നേറാവൂ. ബിദഇ സംഘടനകള്‍, വ്യാജ ത്വരീഖത്തുകള്‍ എന്നിവക്കെതിരെ വിശദമായി പഠന വിധേയമാക്കിയാണ് സമസ്ത നിലപാട് സ്വീകരിക്കുന്നത്. പൂര്‍വിക വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിലപാട് സ്വീകരിക്കുന്നത്. ഏതൊരു പ്രസ്ഥാനങ്ങള്ക്കുമെന്ന പോലെ വ്യക്തമായ നിലപാട് സമസ്തക്കുണ്ട്. ആദര്‍ശ രംഗത്തുള്ള വ്യതിചലമാണ് പുത്തനാശയത്തെ എതിര്ക്കുന്നതിനുളള കാരണം. സമസ്തയുടെ ആദര്‍ശ നിലപാടുകളെ സമുഹത്തിലെത്തിക്കുന്നതില് എസ്.കെ.എസ്.എഫ് പോലുളള പോഷക ഘടകങ്ങള്‍ ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും പറഞ്ഞു. കുറ്റിപ്പുറത്ത് എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാര്‍ഷികാഘോഷം ട്രൈസറേനിയം പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. അത്തിപ്പറ്റ ഉസ്താദ് സ്മരണികാ പ്രകാശനം തങ്ങള്‍ നിര്‍വഹിച്ചു.
സാമൂഹ്യ സേവനം ഇസ്ലാമിന്റെ മുഖമുദ്ര:
കെ. ആലിക്കുട്ടി മുസ്ലിയാര്
കുറ്റിപ്പുറം: സാമൂഹ്യ സേവനമെന്നത് പ്രവാചക പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്നും മറ്റുള്ളവര്‍ക്ക് നിസ്വാര്‍ത്ഥമായി സേവനം ചെയ്യാന്‍ മുന്നോട്ടു വരണമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു. വിഖായ യിലൂടെ എസ്.കെ.എസ്.എസ്.എഫ് ഏറ്റെടുത്ത് നിര്‍വഹിക്കുന്ന സാമൂഹ്യ സേവനം മാതൃകാപരമാണ്. പ്രളയ ദുരിതത്തില്‍ കൈതാങ്ങായി നിലകൊണ്ട സംഘടനയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പാഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സ്വരൂപിച്ച പ്രളയ ദുരിതാശ്വാസ നിധി വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുമുഖ പദ്ധതികളുമായി എസ്.കെ.എസ്.എസ്.എഫ്
ട്രൈസനേറിയത്തിനു ഉജ്വല തുടക്കം
കുറ്റിപ്പുറം: നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാര്‍ഷികാഘോഷമായ ട്രൈസനേറിത്തിനു കുറ്റിപ്പുറത്ത് തുടക്കം കുറിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇരുപത് പദ്ധതികളാണ് ട്രെയ്സറിയതിന്റെ ഭാഗമായി നടക്കുന്നത്. വെല്‍നെസ് റീഹാബിലിറ്റേഷന്‍ സെന്റര്‍, ഫോര്‍വേഡ് ഫൌണ്ടേഷന്, ക്യാമ്പസ് ഡിസ്കോഴ്സ് ഫോറം, അദാലത് അക്രിറ്റേഷ്യന്ഏജന്സി, പ്രതിഭ ക്ലബ്, മീഡിയ സെന്റര്‍, സ്മാര്‍ട്ട് തര്ബിയസെന്ററുകള്, പ്രവാസി വെല്‍ഫെയര്‍ സ്കീം, ഹോസ്റ്റല്‍ ആന്‍ഡ് ലേണിങ് സെന്ററുകള്‍, സ്പേസ് സെന്ററുകള്‍ , ദേശീയ തലത്തില്‍ ചാപ്റ്റര്‍ കോണ്‍ഫറന്‍സുകള്‍, ഇന്റര്‍നാഷണല്‍ സിമ്പോസിയം, പ്രഭാഷകര്‍ക്കും എഴുത്തുകാര്‍ക്കും പ്രോത്സാഹനം നല്‍കുന്നതിന് പരിശീലന കേന്ദ്രങ്ങളും പുരസ്കാരങ്ങളും തുടങ്ങിയവയാണ് ട്രെസനേറിയം പ്രധാന പദ്ധതികള്‍ .
പദ്ധതികളുടെ പ്രഖ്യാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.രാജ്യത്തെ പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ ശാക്തീകരണ പരിപാടികള്‍ക്കായി ഫോര്‍വേഡ് ഫൗണ്ടേഷന് സയ്യിദ് ശമീര്‍ പാഷ ഐ.എ.എസ്, വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊല്യൂഷന്‍സ് ആന്റ് റിഹാബിലിറ്റേഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സ്വരൂപിച്ച പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു കോടി രൂപയുടെ ധന സഹായം സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് വിതരണോദ്ഘാടനം നടത്തി. ഒരുവര്‍ഷം നീളുന്ന മുപ്പതാം വാര്‍ഷികാഘോഷ ഭാഗമായി പതിനേഴ് ഉപസമിതികളുടെ നേതൃത്വത്തിലായി വിവിധ പദ്ധതികള്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സമ്മേളനത്തില്‍ സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ത്വാഖ അഹ്മദ് അസ്ഹരി,സയ്യിദ് ആബിദ് ഹുസൈന് തങ്ങള്‍ എം എല്‍ എ,മുസ്തഫ മുണ്ടുപാറ, യു ഷാഫി ഹാജി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലുര്‍ , ഹബീബ് ഫൈസി കോട്ടോപാടം പ്രസംഗിച്ചു.ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ് വി മുഹമ്മദലി, ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി.
RECENT NEWS

ബൈക്കിൽ കടത്തുകയായിരുന്നു 1.84 കിലോ കഞ്ചാവ് പിടികൂടി താനൂർ പോലീസ്
തിരൂരങ്ങാടി: തെയ്യാലയില്നിന്ന് 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടുവന്ന 1840 ഗ്രാം കഞ്ചാവുമായി തെയ്യാല വെങ്ങാട്ടമ്പലം സ്വദേശി കുണ്ടില്‍ പരേക്കാട്ട് ഉസ്മാന് (41), [...]