ഒരുനാടിന്റെ സ്വപ്നം പൂവണിയാന്‍ വീല്‍ചെയര്‍ സമരയാത്രയുമായി മുഹമ്മദ് ആസിം യാത്ര തുടങ്ങിയിട്ട് അഞ്ച് ദിവസം

തേഞ്ഞിപ്പലം: തന്റെ പരിമിതികളെ അതിജീവിച്ച് കേരള സര്‍ക്കാരിന്റെ ഉജ്ജല ബാല്യ പുരസ്ക്കാരം നേടിയ ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിമിന്റെ തുടര്‍ പഠനവുമായി ബന്ധപ്പെട്ടാണ് യാത്ര.
തന്റെ നാടായ വെളിമണ്ണയിലെ യുപി സ്കൂള്‍ അപ്പ്ഗ്രേഡ് ചെയ്ത് തരണമെന്ന് അവശ്യപ്പെട്ട് തന്റെ നാട്ടില്‍ നിന്നും തിരുവനന്തപുരം വരെ നടത്തുന്ന വീല്‍ ചെയര്‍ സമരയാത്രക്ക് യൂണിവേഴ്സ്റ്റിയില് സ്വീകരണം നല്കി. വെളിച്ചം ചാരിറ്റി സെല്‍ അരീപ്പാറയുടെ പ്രവര്‍ത്തകരും ഭിന്നശേഷിക്കാരുമായ മനാഫ്, റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനെത്തിയത്. യൂണിവേഴ്സിറ്റി നിന്നും ചേളാരി വരെ മുഹമ്മദ് ആസിമിന്റ കൂടെ വീല്‍ ചെയറിലുള്ള മനാഫും റഷീദും ബഷീര്‍ മമ്പുറവും ഷെഫീഖ് പാണക്കാടനും മുച്ചക്രസ്കൂട്ടറിലുള്ള മറ്റു സുഹൃത്തുക്കളും വെളിച്ചം പ്രവര്‍ത്തകരും കാല്‍നടയായും വീല്‍ചെയറിലും ആസിമിനെ അനുഗമിച്ചു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.