മൊബൈല്‍ ഫോണ്‍ ജാമ്യം വെച്ച് മീന്‍ വാങ്ങിയ യുവാവ് കച്ചവടക്കാരനെ പറ്റിച്ചു

മൊബൈല്‍ ഫോണ്‍ ജാമ്യം വെച്ച് മീന്‍ വാങ്ങിയ യുവാവ് കച്ചവടക്കാരനെ പറ്റിച്ചു

എടപ്പാള്‍: 160 രൂപക്ക് ഒരു കിലോ അയില കൊടുത്ത്, പകരം ടെച്ച് ഫോണ്‍ ജാമ്യത്തിനുവെച്ച് കാത്തിരുന്ന മത്സ്യക്കച്ചവടക്കാരന്‍ അക്കിടി പറ്റി. പണമെത്തിക്കാനുള്ള സമയ പരിധി കഴിഞ്ഞപ്പോഴാണ് അക്കിടി മനസ്സിലായത്. ഉപയോഗശൂന്യമായതും ഉപേക്ഷിച്ചതുമായിരുന്നു ജാമ്യം വെച്ച ടെച്ച് ഫോണ്‍. ഇന്നലെ വൈകീട്ട് നാലോടെ പഴയ ബ്ലോക്കിന് സമീപമാണ് സംഭവം. ഒരു കിലോ അയില വാങ്ങിയ അപരിചതനായ യുവാവ് പോക്കറ്റില്‍ പേഴ്‌സ് പരതി നോക്കി പേഴ്‌സ് എടുക്കുവാന്‍ മറന്നെന്നും വീട്ടില്‍ പോയി പണം എടുത്ത് വരാമെന്നും പറഞ്ഞ് സ്ഥലം വിടാന്‍ നോക്കി. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നാതിരുന്ന മത്സ്യവില്‍പ്പനക്കാരന്‍ യുവാവിന് പോകാന്‍ സമ്മതം നല്‍കി. കയ്യിലുള്ള ഫോണ്‍ വെച്ചോളൂ, കാശുമായി വരുമ്പോള്‍ തിരികെ തന്നാല്‍ മതിയെന്ന് പറഞ്ഞെങ്കിലും, വിസമ്മതിച്ച കച്ചവടക്കാരന്‍ യുവാവിനെ നിര്‍ബന്ധത്തിന് ഫോണ്‍ വാങ്ങി വെച്ചു. മണിക്കൂര്‍ രണ്ട് കഴിഞ്ഞിട്ടും ആളെ കാണാതായപ്പോള്‍ മത്സ്യക്കച്ചവടക്കാന്‍ ഫോണൊന്ന് എടുത്ത് നോക്കിയപ്പോഴാണ് അക്കിടി മനസ്സിലായത്.

Sharing is caring!