കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: ഖാദര്‍മൊയ്തീന്‍
മലപ്പുറം: രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടംകൊയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന് പറഞ്ഞു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളത്തിന്റെ ഭാഗമായുള്ള ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതവിശ്വാസികള്‍ക്കിടയില്‍ സ്പര്‍ദ്ധവളര്‍ത്തി ഗോഡ്സെയുടെ രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം വളര്‍ത്തി ഗാന്ധിജി വിഭാവനം ചെയ്ത രാജ്യത്തെ തിരിച്ച് കൊണ്ടുവരാനാണ് മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള യു പി എ കക്ഷികള്‍ ശ്രമിക്കുന്നത്.
രാജ്യത്ത് ജനാധിപത്യവും-മതേതരത്വവും സംരക്ഷിക്കാന്‍ എന്നും പോരാടിയ പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും അവ സംരക്ഷിക്കാനും പാര്‍ലമെന്റിലെ മുസ്ലിംലീഗ് അംഗങ്ങള്‍ എന്നും മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തെ ബഹുസ്വരതയെ ശക്തിപ്പെടുത്താനാണ് ഇക്കാലമത്രയും മുസ്ലിംലീഗ് ശ്രമിച്ചത്.
സ്വാതന്ത്യാനന്തര ഭാരതത്തില്‍ അരക്ഷിതരായിരുന്ന ന്യൂനപക്ഷങ്ങളെ ലോകത്തിന് തന്നെ മാതൃകയായ സമൂഹമാക്കി മാറ്റുന്നതില്‍ മുസ്ലിംലീഗ് വഹിച്ച പങ്ക് ആര്‍ക്കും വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സംസ്ഥാന ന്യൂനപക്ഷകമ്മീഷന് ചെയര്മാന് ഡോ. സഫറുല്‍ ഇസ്ലാം ഖാന് മുഖ്യാതിഥിയായിരുന്നു. സമ്മേളത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ മുസ്ലിംലീഗ് ദേശീയ സമിതി അംഗം എം അഷ്റഫ് മൂപ്പന് നല്കി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പ്രകാശനം ചെയ്തു.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ടി എ അഹമ്മദ് കബീര്‍ എം എല്‍ എ (അഭിമാനകരമായ അസ്തിത്വം എഴുപത് വര്‍ഷങ്ങള്‍), കെ എന്‍ എ ഖാദര്‍ എം എല്‍ എ (മതേതര ഇന്ത്യയെ വീണ്ടെടുക്കാന്‍ ഒരുമിച്ച് മുന്നേറാം), പി എം സാദിഖലി (ന്യൂനപക്ഷ രാഷ്ട്രീയം ബഹുസ്വര സമൂഹത്തില്‍), റാഷിദ് ഗസ്സാലി(മാതൃകായോഗ്യനായ സംഘാടകന്‍) എന്നിവര്‍ വിഷയാവതരണം നടത്തി സംസാരിച്ചു.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍, എം.പി. അബ്ദുസ്സമദ് സമദാനി, കെ. കുട്ടി അഹമ്മദ്കുട്ടി, അബ്ദുറഹ്മാന് രണ്ടത്താണി, കെ.കെ. ആബിദ് ഹുസൈന്തങ്ങള് എം.എല്‍.എ, അഡ്വ. യു എ ലത്തീഫ്, അഷ്റഫ് കോക്കൂര്‍, എം.െകെ. ബാവ, എം.എ. ഖാദര്‍, സി. മുഹമ്മദലി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാന്, കെ.എം. അബ്ദുല്‍ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, എം.എല്‍.എമാരായ പി. അബ്ദുല്‍ഹമീദ്, മഞ്ഞളാംകുഴി അലി, അഡ്വ. എം. ഉമ്മര്‍, ടി വി ഇബ്രാഹിം, നാലകത്ത് സൂപ്പി, കെ. മുഹമ്മദുണ്ണിഹാജി, പി.വി. മുഹമ്മദ് അരീക്കോട്, കുറുക്കോളി മൊയ്തീന്, അഡ്വ.എം. റഹ്മത്തുല്ല, പി.എ. ജബ്ബാര്‍ഹാജി, അഷ്റഫ് മാടാന്‍, കെ.എന്‍. മുത്തുക്കോയതങ്ങള്, ബഷീര്‍ രണ്ടത്താണി, അഡ്വ.എ.കെ. മുഹമ്മദ് മുസ്തഫ, അഡ്വ. എസ്. അബ്ദുല്‍സലാം, എം.എം.കുട്ടി മൗലവി, ടി.കെ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, വല്ലാഞ്ചിറ മുഹമ്മദലി, കണ്ണിയന്‍ അബൂബക്കര്‍, കെ. കുഞ്ഞാപ്പുഹാജി, അഡ്വ. കെ. ഷാഹുല്‍ഹമീദ്, അഡ്വ.ടി കുഞ്ഞാലി, ടി.പി. അഷ്റഫലി, മുജീബ് കാടേരി, അന്‍വര്‍ മുള്ളമ്പാറ, കെ.ടി. അഷ്റഫ്, ടി.പി. ഹാരിസ് സംബന്ധിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]