‘യുവജനയാത്രയുടെ അനുഭവങ്ങള്‍ ഓര്‍മ്മകള്‍’ യൂത്ത് ലീഗ് സംഗമം മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

‘യുവജനയാത്രയുടെ അനുഭവങ്ങള്‍ ഓര്‍മ്മകള്‍’ യൂത്ത് ലീഗ് സംഗമം മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : വള്ളിക്കുന്ന് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ‘യുവജനയാത്ര അനുഭവങ്ങള്‍ ഓര്‍മ്മകള്‍’ എന്ന പരിപാടി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പടിക്കല്‍, കോഹിനൂര്‍ വെഡിങ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ മണ്ഡലത്തിലെ മുഴുവന്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. യുവജനയാത്ര അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് പള്ളിക്കല്‍ അധ്യക്ഷനായി. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി മുജീബ് കാടേരി, അന്‍വര്‍ മുള്ളമ്പാറ, എം.എ ഖാദര്‍, വി.പി ഹമീദ് മാസ്റ്റര്‍, സയ്യിദ് സലീം ഐദീദ് തങ്ങള്‍, വി.കെ.എം ശാഫി, ഹനീഫ മൂന്നിയൂര്‍, ഗുലാം ഹസ്സന്‍ ആലംഗീര്‍, ടി.പി.എം ബഷീര്‍, മാതാപുഴ മുഹമ്മദ് കുട്ടി, മുഹമ്മദലി ബാബു, എം.സൈതലവി പടിക്കല്‍, എം.വി സലാം ബാപ്പു, ഇസ്മായില്‍ കാവുങ്ങല്‍, റഫീഖ് ചേലേമ്പ്ര, നിസാര്‍ കുന്നുമ്മല്‍, ഇ.ടി.എം തലപ്പാറ, പി.കെ നവാസ്, ശമീര്‍ കടലുണ്ടി, എം.എം ബഷീര്‍, യു.ഉമ്മര്‍ കോയ, ശിഹാബ് പെരുവള്ളൂര്‍, സി ജാസിര്‍, പി എ ജൈസല്‍, സത്താര്‍ ആനങ്ങാടി, മുജീബ് ആത്രപ്പില്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!