ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ എസ്.ഡി.പി.ഐ,പൊന്നാനിയില്‍ അഡ്വ.കെ.സി.നസീര്‍

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ എസ്.ഡി.പി.ഐ,പൊന്നാനിയില്‍ അഡ്വ.കെ.സി.നസീര്‍

മലപ്പുറം: യദാര്‍ത്ഥ ബദലിന് എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റും കേരളത്തിന്റെ ചുമതലയുമുള്ള ദഹ്ലാന്‍ ബാഖവി പറഞ്ഞു.

സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ദേശീയ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റോയി അറയ്ക്കല്‍ ചാലക്കുടിയിലും ദേശീയ സമിതി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരിലും ജനവിധി തേടും. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കൊമ്മേരി വടകരയില്‍ മത്സരിക്കും. എസ്.ഡി.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബാബു മണി കരുവാരക്കുണ്ട്് വയനാട്ടിലും, എസ്.ഡി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ.കെ.സി.നസീര്‍ പൊന്നാനിയിലും, എസ്.ഡി.പി.ഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി.എം ഫൈസല്‍ എറണാകുളത്തും മത്സരിക്കും.

Sharing is caring!