കാസര്‍ഗോഡ് വെട്ടേറ്റ് മരിച്ച ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ ചിലവ് മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റി ഏറ്റെടുക്കും

കാസര്‍ഗോഡ് വെട്ടേറ്റ് മരിച്ച ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ ചിലവ് മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റി ഏറ്റെടുക്കും

മലപ്പുറം: കാസര്‍ഗോഡ് പെരിയയില്‍ വെട്ടേറ്റു മരിച്ച ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ ചിലവ് സംസഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുക്കും.യൂത്ത് ലീഗിനെ പ്രതിനിധീകരിച്ച് ജ.സെക്രട്ടറി.പി.കെ.ഫിറോസ്,ഫൈസല്‍ ബാഫഖി തങ്ങള്‍,എ. കെ.എം.അശ്‌റഫ്,അശ്‌റഫ് എടനീര്‍,റ്റി.ടി.കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സഹായം പ്രഖ്യാപിച്ചത്. ഇക്കാര്യം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനരായാണന്‍ പറഞ്ഞു. പ്രതി പീതാംബരന്‍ തന്നെയാണ്. എന്നാല്‍ പാര്‍ട്ടിയുടെ അറിവില്ലാതെ ലോക്കല്‍ കമ്മറ്റി അംഗമായ ഇയാള്‍ ഒന്നും ചെയ്യില്ലെന്നും സത്യനരായാണന്‍ പറഞ്ഞു. പ്രാദേശിക പ്രശ്നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പല തവണ വധ ഭീഷണി മുഴക്കിയിരുന്നുവെന്നും എംഎല്‍എയാണ് ഈ അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയതെന്നും സത്യനാരായണന്‍ പറഞ്ഞു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അപമാനം കൊണ്ടുണ്ടായ നിരാശയിലാണെന്നാണ് അറസ്റ്റിലായ പീതാംബരന്‍ നല്‍കിയ മൊഴി. കൃപേഷും ശരത് ലാലും ചേര്‍ന്ന് തന്നെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടി ഇടപെടാത്തത് നിരാശയുണ്ടാക്കിയെന്നും പീതാംബരന്‍ പോലീസിന് മൊഴി നല്‍കി. കൊല നടത്തുമ്‌ബോള്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നെന്നും മൊഴി നല്‍കിയിട്ടുണ്ട്.

Sharing is caring!