പണ്ഡിതരുടെ ജീവിതം ലോകത്തിന്റേതാണ്: സ്വാദിഖലി തങ്ങള്‍
മലപ്പുറം: മാനവ സമൂഹത്തിനു വഴി കാണിക്കുകയാണ് പണ്ഡിതന്മാര് നിര്‍വഹിക്കുന്ന ദൗത്യമെന്നും പണ്ഡിതരുടെ ജീവിതമെന്നാല്‍ അതു ലോകത്തിന്റേതു കൂടിയാണെന്നും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് എസ്.വൈ.എസ്. മണ്ഡലം കമ്മിറ്റി സുന്നി മഹലില്‍ ഇമാം ഗസാലി നഗറില്‍ നടത്തിയ ഉലമാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഹസന് സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷനായി. കാടേരി മുഹമ്മദ് മുസ്ലിയാര്, ളി യാഉദ്ദീന്‍ ഫൈസി മേല്‍മുറി, എന്‍.വി. മുഹമ്മദ് ബാഖവി,ഡോ.സാലിം
ഫൈസി കൊളത്തൂര്‍, സത്താര്‍ പന്തലൂര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ് സ്വാഗതവും ഇ.പി. അഹ്മദ് കുട്ടി മുസ്ലിയാര് അരിമ്പ്ര നന്ദിയും പറഞ്ഞു.സയ്യിദ് സ്വാലിഹ് തങ്ങള്‍,
സയ്യിദ് നിയാസലി തങ്ങള്‍, ഒ.ടി.മുസ്തഫ ഫൈസി, ഒ.പി അബൂബക്കര്‍ ഫൈസി, സി.കെ.മൊയ്തീന് ഫൈസി, കെ.പി.മുഹമ്മദ് മുസ്ലിയാര് സംബന്ധിച്ചു. മണ്ഡലത്തിലെ പ്രദേശവാസികളായ പണ്ഡിതന്മാരാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]