മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് പ്രൗഢ തുടക്കം

മലപ്പുറം: ആറുദിവസങ്ങളിലായി നീണ്ട് നില്ക്കുന്ന മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. മുസ്ലിംലീഗ് തലമുറയിലെ നൂറുകണക്കിന് മുതിര്‍ന്ന അംഗങ്ങളുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ സ്വതന്ത്രഭാരതത്തിലെ ന്യൂനപക്ഷ-പിന്നോക്ക ജനവിഭാഗങ്ങളുടെ ആത്മാഭിമാനത്തിന്റെ കൊടിയടയാളമായ ഹരിതപതാക ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കംകുറിച്ചത്. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇതിഹാസങ്ങള്‍ രചിച്ച മലപ്പുറത്തിന്റെ ചരിത്രമണ്ണില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ ചരിത്രമായി ജില്ലാ സമ്മേളനം മാറും. ‘അഭിമാനകരമായ അസ്തിത്വം എഴുപത് വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ ജില്ലാ മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10 ന് ആരംഭിച്ച കാമ്പയിന്റെ സമാപനത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനം പാണക്കാട് സയ്യിദ് പി എം എസ് എ പൂക്കോയതങ്ങളുടെ നാമത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് നടക്കുന്നത്.
ചടങ്ങില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, ദേശീയ ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, ദേശീയ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, സയ്യിദ് ബഷീറലി ശീഹാബ് തങ്ങള്‍, അഡ്വ. പി എം എ സലാം, അബ്ദുറഹിമാന് രണ്ടത്താണി, എം എല്‍ എമാരായ അഡ്വ. എന്‍ ഷംസുദ്ദീന്, അഡ്വ. കെ എന്‍ എ ഖാദര്‍, അഡ്വ. എം ഉമ്മര്‍, പി ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, കുറുക്കോളി മൊയ്തീന്, അഡ്വ. എന്‍ സൂപ്പി, അഡ്വ. എം റഹ്മത്തുള്ള അഷ്റഫ് കോക്കൂര്‍, എം കെ ബാവ, എം എ ഖാദര്‍, എം അബ്ദുള്ളക്കുട്ടി, പി എ റഷീദ്, സി മുഹമ്മദലി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മായില്‍ പി മൂത്തേടം, പി കെ സി അബ്ദുറഹിമാന്, കെഎം അബ്ദുല്‍ ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, വണ്ടൂര്‍ കെ ഹൈദരലി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അന്‍വര്‍ മുള്ളമ്പാറ, കെ ടി അഷ്റഫ്, ടി പി ഹാരിസ് എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]