സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: അഡ്വ. വി വി പ്രകാശ്

മലപ്പുറം: ആശയങ്ങളെ അരും കൊലയിലൂടെ അവസാനിപ്പിക്കാമെന്ന നിലപാട് സിപിഎം ഉപേക്ഷിക്കാന്‍ തയ്യാറാവണം. ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്ത് ആശയപരമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ കൊലക്കത്തിക്കിരയാക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേരാത്ത കാടത്ത നടപടിയാണ്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാനുള്ള ശക്തി ദേശീയ തലത്തില്‍ സിപിഎമ്മിന് നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ് ആവര്‍ത്തിച്ചുള്ള കൊലപാതക രാഷ്ട്രീയത്തിന് സിപിഎം നേതൃത്വം നല്‍കുന്നത്. സാക്ഷര കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ച ഇരട്ട കൊലപാതകത്തില്‍ അതിശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നു. സംയമനത്തിന്റെ പാതയില്‍ നിന്നും അക്രമത്തിന്റെ പാതയിലേക്ക് സര്‍ക്കാര്‍ ജനങ്ങളെ ക്ഷണിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ അരങ്ങേറികൊണ്ടിരിക്കുന്നത്. നീചവും നിന്ദ്യവുമായ സിപിഎമ്മിന്റെ ഈ രാഷ്ട്രീയത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കേരള സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് ആവശ്യപ്പെട്ടു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]