മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം

മലപ്പുറം: ആറുദിവസങ്ങളിലായി നടക്കുന്ന മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. പുതുതായി നിര്‍മ്മിച്ച മുസ്‌ലിംലീഗ് ഓഫീസ് കെട്ടിടത്തോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ പൂക്കോയതങ്ങള്‍ നഗരിയില്‍ വൈകീട്ട് 3 മണിക്ക് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നത്.

‘മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഒന്നിച്ച് മുന്നേറാം’ എന്ന പ്രമേയത്തില്‍ പതിനേഴ് സെഷനുകളിലായാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, ഉലമാ-ഉമറാ സംഗമം, യുവജന-വിദ്യാര്‍ത്ഥി സമ്മേളനം, വനിതാ സമ്മേളനം, തൊഴിലാളി സമ്മേളനം, ലോയേഴ്‌സ് സമ്മേളനം, പ്രവാസി, ദളിത്, കര്‍ഷക സംഗമങ്ങള്‍, വികസന സെമിനാറുകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, തലമുറ സംഗമം തുടങ്ങിയ സെഷനുകളാണ് നടക്കുന്നത്.
ഇന്ന് വൈകുന്നേരം 3.30 ന് നടക്കുന്ന തലമുറ സംഗമം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി മുഖ്യപ്രഭാഷണം നടത്തും. പി കെ സി അബ്ദുറഹിമാന്‍, എം ഐ തങ്ങള്‍, വണ്ടൂര്‍ കെ ഹൈദരലി, പി വി മുഹമ്മദ് അരീക്കോട്, ഷരീഫ് മണ്ണിശ്ശേരി, പി മോയുട്ടി മൗലവി, എം സി മുഹമ്മദ് ഹാജി, കൊളക്കാടന്‍ മുഹമ്മദലി ഹാജി, എം അബ്ദുള്ള മാസ്റ്റര്‍, സി മുഹമ്മദ് ഷരീഫ് പൊന്നാനി തുടങ്ങിയവര്‍ സംബന്ധിക്കും.

7.00 മണിക്ക് ഗൗരി ലങ്കേഷ് നഗറില്‍ നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗസല്‍ സന്ധ്യ നടക്കും. അഡ്വ. എം ഉമര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. അബ്ദുറഹിമാന്‍ രണ്ടത്താണി അധ്യക്ഷത വഹിക്കും. പി സുരേന്ദ്രന്‍ പ്രഭാഷണം നടത്തും. ബഷീര്‍ രണ്ടത്താണി, വെട്ടം ആലിക്കോയ സംബന്ധിക്കും.

മറ്റെന്നാള്‍ രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ചെന്നൈ, പി കെ കുഞ്ഞാലിക്കുട്ടി എം പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡല്‍ഹി സംസ്ഥാന മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.സഫറുല്‍ ഇസ്‌ലാം ഖാന്‍, പി എ റഷീദ്, അഡ്വ. യു എ ലത്തീഫ് സംസാരിക്കും. 11 മണിക്ക് പ്രതിനിധി സമ്മേളനത്തില്‍ ടി എ അഹമ്മദ് കബീര്‍ എം എല്‍ എ, കെ എന്‍ എ ഖാദര്‍ എം എല്‍ എ, പി എം സാദിഖലി, റാഷിദ് ഗസ്സാലി എന്നിവര്‍ വിഷയാവതരണം നടത്തും. വൈകീട്ട് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ കെ പി രാമനുണ്ണി, പി ഉബൈദുള്ള എം എല്‍ എ, അഷ്‌റഫ് കോക്കൂര്‍, അഷ്‌റഫ് മടാന്‍ സംബന്ധിക്കും. ഈ മാസം 24 ന് പുതിയ ജില്ലാകമ്മറ്റി ഓഫീസ് ഉദ്ഘാടനവും വൈറ്റ് ഗാര്‍ഡ് പരേഡും സമാപന സമ്മേളനവും നടക്കും.

Sharing is caring!