സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്തോട് വാക്കുപാലിച്ചു, മഞ്ചേരി മെഡിക്കല്‍ കോളജിന്റെ കാത്ത് ലാബ്മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്തോട് വാക്കുപാലിച്ചു, മഞ്ചേരി മെഡിക്കല്‍ കോളജിന്റെ കാത്ത് ലാബ്മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. മലപ്പുറം ജില്ലയുടെ ചിരകാല സ്വപ്നമാണ് സര്‍ക്കാര്‍ മേഖലയിലെ ഈ കാത്ത് ലാബിലൂടെ സാക്ഷാത്ക്കരിച്ചതെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലേയും സമീപ ജില്ലകളിലേയും മാത്രമല്ല തമിഴ്‌നാടിന്റെ നീലഗിരി പ്രദേശങ്ങളിലേയും നിരാലംബരായ പാവപ്പെട്ട രോഗികള്‍ക്ക് വലിയ ആശ്വാസമായി ഈ കാത്ത്‌ലാബ് മാറും. ദിവസേന മൂവായിരത്തിലധികം രോഗികള്‍ ആശ്രയിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അത്യാധുനികമായ ഹൃദയ രോഗ പരിചരണം ലഭ്യമാക്കുന്നതിനായാണ് എട്ടു കോടി രൂപ ചിലവില്‍ ഏറ്റവും നൂതനമായ ഐ.ജി.എസ്. 520 മോഡല്‍ കാത്ത് ലാബ് സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിസിപ്പല്‍ ഡോ. എം.പി. ശശി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍ റിപ്പോര്‍ട്ട് അവതരണവും നിര്‍വഹിച്ചു. മഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, കൗണ്‍സിലര്‍മാരായ അഡ്വ. ഫിറോസ് ബാബു, കൃഷ്ണദാസ് രാജ, ഡി.എം.ഒ. ഡോ. സക്കീന കെ., ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍ എ, വി.എം. ഷൗക്കത്ത്, മംഗലം ഗോപിനാഥ്, അഡ്വ. പി.എം. സഫറുള്ള, ഹമീദ് കുരിക്കള്‍, ഡോ. എം.പി.കെ. മേനോന്‍, ഡോ. റൗഫ് എ.കെ, അര്‍ജുനന്‍ ദിനേശ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മെഡിസിന്‍ വിഭാഗം മേധാവി ഡോ. അനിത എസ്.പി. നന്ദി പറഞ്ഞു.

Sharing is caring!