ഹര്‍ത്താല്‍ മലപ്പുറത്ത്, ചങ്ങരംകുളത്ത് സംഘര്‍ഷം, പോലീസ് ലാത്തി വീശി ചിലയിടങ്ങളില്‍ വാഹനം തടയുന്നു

ഹര്‍ത്താല്‍ മലപ്പുറത്ത്,  ചങ്ങരംകുളത്ത് സംഘര്‍ഷം,  പോലീസ് ലാത്തി വീശി ചിലയിടങ്ങളില്‍ വാഹനം തടയുന്നു

മലപ്പുറം: ഹര്‍ത്താലില്‍ ചങ്ങരംകുളത്ത് സംഘര്‍ഷം, പോലീസ് ലാത്തി വീശി, ചിലയിടങ്ങളില്‍ വാഹനം തടയുന്നു,
യൂത്ത്‌കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിലാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.. രാവിലെ ചിലയിടങ്ങളിലെല്ലാം വാഹനങ്ങള്‍ ഓടിയിരുന്നെങ്കിലും തടയാന്‍ തുടങ്ങിയതോടെ അതും നിലച്ചു. തിരൂരില്‍ മിനി സിവില്‍ സ്റ്റേഷന് മുന്നിലും, നഗരസഭ ഭാഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തു. മിനി സിവില്‍ സ്റ്റേഷന് മുന്നിലുള്ള ഉപരോധസമരം ഏറെ സമയം നീണ്ടു,
ചങ്ങരംകുളത്ത് പതിനൊന്ന് മണിയോടെ ചങ്ങരംകുളത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം.പോലീസ് എത്തി ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും ഏറെ നേരം പ്രദേശത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും വ്യാപാരികളും വാക്കേറ്റം തുടര്‍ന്നു. ചങ്ങരംകുളത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങള്‍ റോഡില്‍ തടഞ്ഞിട്ടു. രാവിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയെങ്കലും ഉച്ചയോടെ ഭൂരിഭാഗം സര്‍വീസുകളും നിര്‍ത്തിവെച്ചു. രാവിലെ പത്തുമണിയോടെ അങ്ങാടിപ്പുറത്തും, പെരിന്തല്‍മണ്ണയിലും യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. തിരൂര്‍, ചെമ്മാട്, കോട്ടയ്ക്കല്‍-ചെമ്മാട് റൂട്ടില്‍ രാവിലെ ബസുകള്‍ സര്‍വീസ് നടത്തി.

Sharing is caring!