ഇന്ത്യന്‍ നാവികസേനയുടെ പുതിയ സഹമേധാവി പൊന്നാനി സ്വദേശി

ഇന്ത്യന്‍ നാവികസേനയുടെ  പുതിയ സഹമേധാവി  പൊന്നാനി സ്വദേശി

 

മലപ്പൃറം: ഇന്ത്യന്‍ നാവികസേനയുടെ പുതിയ സഹമേധാവി (വൈസ് ചീഫ്) മലപ്പുറം ജില്ലയിലെ പൊന്നാനിക്കാരന്‍. പൊന്നാനി സ്വദേശി അഡ്മിറല്‍ ജി.അശോക് കുമാര്‍ ആണ് പുതിയ സഹമേധാവിയായി ചുമതലയേറ്റത്. നിലവില്‍ ഡപ്യൂട്ടി ചീഫ് ആയിരുന്നു.
അശോക് കുമാര്‍ 1982ല്‍ ആണ് സേനയില്‍ ചേര്‍ന്നത്. അതിവിശിഷ്ട സേവാമെഡലും വിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. ദക്ഷിണ നാവിക കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ്, പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫിസര്‍ (ഓപ്പറേഷന്‍സ്), നാഷനല്‍ ഡിഫന്‍സ് അക്കാദമി കമന്‍ഡാന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പൊന്നാനി താലൂക്കില്‍ കാലടി വില്ലേജില്‍ പോത്തനൂര്‍ ആണ് സ്വദേശം ഞറേ രഹ ഗോപാലന്‍ നായരുടെ മകനാണ് , പോത്തനൂര്‍ സെന്ററില്‍ ആണ് വീട്…..

Sharing is caring!