ഇ.ടിക്കെതിരെയുള്ള വിവാദ പരാമര്‍ശം പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി പിന്‍വലിച്ചു

ഇ.ടിക്കെതിരെയുള്ള വിവാദ പരാമര്‍ശം പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി പിന്‍വലിച്ചു

മലപ്പുറം: പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഇ.ടി മുഹമ്മദ് ബഷീറിനെതിരെയുള്ള വിവാദ പരാമര്‍ശം പിന്‍വലിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് നേതൃയോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലെ പൊന്നാനി പാര്‍ലമെന്റ് സീറ്റുമായി ബന്ധപ്പെട്ട തെറ്റിദ്ധരിക്കപ്പെട്ട പരാമര്‍ശം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പിന്‍വലിക്കുന്നതായി പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല അറിയിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന സമയത്തും, പത്ത് വര്‍ഷം എം.പി ആയിരുന്ന സമയത്തും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കുപോലും മാതൃകാ പരമാണ്. ഇ.ടി യുടെ പ്രവര്‍ത്തന മികവിനെ ചോദ്യം ചെയ്യുന്ന തരത്തിലുളള ദുര്‍വ്യഖ്യാനം ഈ പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ ചില പരാമര്‍ശങ്ങള്‍ വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Sharing is caring!