വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തണമെന്ന് പോപ്പുലന്ഫ്രണ്ട്, എടക്കരയില്‍ യൂണിറ്റി മാര്‍ച്ച് നടത്തി
എടക്കര: വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ അവിശ്രാന്ത സമരമുഖങ്ങള്‍ തീര്‍ക്കാനുറച്ച കരുത്തുറ്റ യൗവനങ്ങളുടെ ചടുല പദവിന്യാസം കൊണ്ട് എടക്കരയുടെ മണ്ണ് തരളിതമായി. ഏറനാടന്‍ ഗറില്ലാ സമരനായകന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാപ്പിള സമര സഖാക്കളും പടനയിച്ച അതേ വിപ്ലവമണ്ണിലൂടെ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് ചുവടുവച്ചത്.രാജ്യത്ത് വെറുപ്പിന്റെ ഫാക്ടറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്ക് കടുത്ത താകീത് നല്‍കിയാണ് മാര്‍ച്ചും തുടര്‍ന്നു നടന്ന ബഹുജനറാലിയും പൊതുസമ്മേളനവും അവസാനിച്ചത്. വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക എന്ന സന്ദേശവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി രൂപീകരണ ദിനമായ ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടി ജനകീയ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളുമടങ്ങിയ ആബാല വൃദ്ധം ജനങ്ങള്‍ മാര്‍ച്ചിനെ ആശീര്‍വദിക്കാന്‍ പാതയോരങ്ങളിലും പൊതു സമ്മേളന വേദിയിലും തടിച്ചുകൂടി. 36 ട്രൂപ്പുകളും ഒരു ഓഫിഷ്യല്‍ ഗ്രൂപ്പുമാണ് എടക്കരയെ ത്രസിപ്പിച്ച് യൂനിറ്റി മാര്‍ച്ചില്‍ അണിനിരന്നത്. അവര്‍ക്ക് പ്രചോദനമായി നാല് ബാന്റ് പാര്‍ട്ടികളും നിശ്ചല ദൃശ്യങ്ങളും അകമ്പടി വാഹനങ്ങളും അണിനിരന്നു. സംസ്ഥാനത്ത് നാദാപുരം, എടക്കര, പത്തനാപുരം, ഈരാറ്റുപേട്ട എന്നീ നാലു കേന്ദ്രങ്ങളിലാണ് യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടന്നത്. സംഘപരിവാര ഭീകരതയുടെ തനിനിറം തുറന്നുകാട്ടുന്ന നിശ്ചല ദൃശ്യങ്ങള്‍ കണ്ണു തുറപ്പിക്കുന്നതായി. പുല്‍വാമയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പരിപാടിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈകുന്നേരം 4:45 ന് എടക്കര പാലത്തിങ്ങല്‍ നിന്ന് ആരംഭിച്ച യൂണിറ്റി മാര്‍ച്ചും റാലിയും ടൗണ്‍ വഴി മുസ്ലിയാരങ്ങാടി നെടുംകണ്ടത്തില്‍ മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്മാന് ഇ.എം അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം വി റഷീദ് മുഖ്യ പ്രഭാഷണം നടത്തി.കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ്, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം ഹബീബ, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ മെംബര്‍ ടി അബ്ദുറഹ്മാന് ബാഖവി,പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി, സംസ്ഥാന സമിതി അംഗങ്ങളായ സി അബ്ദുല്‍ ഹമീദ്, കെ മുഹമ്മദ് ബഷീര്‍, സി അബ്ദുല്‍ റഊഫ്, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖ്, വെസ്റ്റ് ജില്ലാ സെക്രട്ടറി വി കെ അബ്ദുല്‍ അഹദ്, പാലക്കാട് ജില്ലാ പ്രസിഡന്റ് സി അബ്ദുനാസര്‍, എടക്കര ഡിവിഷന് പ്രസിഡന്റ് എന്‍ മുജീബ് സംസാരിച്ചു.
മതേതര കക്ഷികള്‍ തങ്ങളുടെ
അപചയം തിരുത്തണം: ഇ.എം അബ്ദുറഹിമാന്
എടക്കര: മതേതര കക്ഷികള്‍ തങ്ങളുടെ അപചയം തിരുത്താന്‍ തയ്യാറാകണമെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംംഗം ഇ.എം അബ്ദുറഹിമാന്. പോപുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി എടക്കരില് നടന്ന യൂനിറഅറി മാര്‍ച്ചും ബഹുജനറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചാതലത്തില്‍ സ്ഫോടനാത്മകമായ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. എല്ലാവര്‍ക്കുമൊപ്പം,എല്ലാവരുടേയും വികസനം എന്ന വായ്താരി മുഴക്കി അധികാരത്തിലേറിയ മോദി സര്‍ക്കാറിന്റെ ഭരണപരാജയം വിചാരണ ചെയ്യപ്പെടുകയാണ്. അഴിമതിയിലും കോര്‍പറേറ്റ് സേവയിലും സര്‍വ കാല റെക്കോര്‍ഡാണിപ്പോള്‍. രാമക്ഷേത്ര നിര്‍മാണം സംഘപരിവാറിന് രാഷ്ട്രീയ ആയുധം മാത്രമാണെന്ന് ശ്രീരാമ ഭക്തരും തിരിച്ചറിഞ്ഞിട്ടുണ്ട്. വരുംതെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളെ നിരാശപ്പെടുത്തുന്ന മതേതരര കക്ഷികളാണ് ബി.ജെ.പിയുടെ ബദലായി രംഗത്തുള്ളത്. രാമക്ഷേത്രത്തിന്റെയും പശുരക്ഷയുടെയും പേരില്‍ മുസ്്ലിംങ്ങള്ക്കും ദലിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കു നേരെ നിസംഗത പുലര്‍ത്തുകയാണവര്‍. യ.എ.പി.എ, എന്‍.ഐ.എ, എന്‍.ഐ.എ, എന്‍.എസ്.എ തുടങ്ങിയ ഭീകര നയമങ്ങളും സംവിധാനങ്ങളും കൊണ്ടുവന്നതില്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കോര്‍പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും ഭീകര നിയമങ്ങളും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ബി.ജെ.പി ഇതര കക്ഷികള്‍ക്ക് കഴിയുന്നില്ല. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ ജനപക്ഷ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നു വരേണ്ടത് കാലഘടത്തിന്റെ അനിവാര്യതയാണ്. കശ്മീരിലെ പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ 45ഓളം ജവാന്മാരുടെ ജീവ നഷ്ടം രാഷ്ട്രത്തിന്റെ മുഴുവന്‍ ദുഖമാണ്.അഞ്ചുവര്‍ഷത്തെ മോദി ഭരണകാലത്ത് കാശ്മീരും മറ്റ് അതിര്‍ത്തി സംസ്ഥാനങ്ങളും കൂടുതല്‍ കലാപ കലുശിതമായിരിക്കുകയാണ്. ഇന്റലിജന്റ്സ് മുന്നറിയിപ്പിന് ശേഷവും ഉണ്ടായ സുരക്ഷാ വീഴ്ച ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനും വര്‍ഗ്ഗീയ ദ്രുവീകരണത്തിനും സംഘപരിവാരം മുമ്പും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സമഗ്ര അന്വേഷയണത്തിലൂടെ ദുരൂഹത അകറ്റാന്‍ തയ്യാറാകണം. ദേശ വ്യാപകമായ സംഘപരിവാരത്തിനെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുന്നത് കൊണ്ടും മുസ്്ലിങ്ങളുടെ സമ്പൂര്‍ണ ശാക്തീകരമത്തിന് വഴിയൊരുക്കുന്നത് കൊണ്ടുമാണ് പോപുലര്‍ഫ്രണ്ട് നിരോധന ഭീഷണി നേരിടുന്നത്. ശക്തമായ ജനകീയ അടിത്തറയും ആദര്‍ശവുമുള്ള ജനകീയ പ്രസ്ഥാനങ്ങള്‍ എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച ചരിത്രമാണുള്ളത്. ഇ.എം അബ്ദുറഹിമാന് പറഞ്ഞു.
ചുവടുകള്‍ക്ക് കരുത്തു
പകര്‍ന്ന് സ്ത്രീ സാനിധ്യം
എടക്കര: കീഴൊതുങ്ങാന്‍ മനസില്ലാത്ത വിപ്ലവ യൗവനങ്ങളുടെ ചടുലമായ ചുവടുവയ്പ്പുകള്‍ക്ക് കരുത്തും ആവേശവും പകര്‍ന്ന് ഒഴുകിയെത്തിയ സ്ത്രീകളുടെ സാനിധ്യം പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചിനെ ശ്രദ്ധേയമാക്കി. നാടിന്റെ മതേതര പൈതൃകവും ഏകതാ പാരമ്പര്യവും തകര്‍ക്കുന്ന വെറുപ്പിന്റെ പൂജകരെ ചെറുക്കാനുറച്ചവര്ക്ക് ജന്മം നല്കിയ മാതാക്കള്‍ ആത്മഹര്‍ഷം കൊണ്ട് തക്ബീര്‍ മുഴക്കിയ നിമിഷങ്ങള്‍ക്കാണ് എടക്കരയുടെ നഗരവീഥികള്‍ സാക്ഷിയായത്. സംഘപരിവാര ഭീകരതയ്ക്കെതിരേ നീതിക്കു കാവല്നില്ക്കാനുറച്ച പ്രിയപ്പെട്ടവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സമ്മേളന നഗരിയെ സമ്പന്നമാക്കിയ യുവതികള്‍ ആര്‍ജ്ജവമുള്ള ആയിരം തലമുറകളെ പോറ്റിവളര്‍ത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യപിക്കുകയായിരുന്നു.ആശീര്‍വദിക്കാനെത്തിയ പരസഹസ്രം സ്ത്രീജനങ്ങള്‍ക്ക് സഹായ സഹകരണങ്ങളോടെ നാഷനല്‍ വിമന്‍സ് ഫ്രണ്ട് വോളന്റിയര്‍മ്മാര്‍ സേവന നിരതരായി.
സഹകരണം എറെ പ്രശംസനീയമായതായി ഭാരവാഹികള്‍
എടക്കര: യൂനിറ്റി മാര്‍ച്ച് നടന്ന എടക്കരയിലെ നാട്ടുകാരുടെ സഹകരണം എറെ പ്രശംസനീയമായതായി ഭാരവാഹികള്‍ . അന്തര്‍സംസ്ഥാന പാതയായ പരപ്പനങ്ങാടി ഗൂഡല്ലൂര്‍ റോഡില്‍ ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ചും ബഹുജന റാലിയും ഏറെ ഗതാഗത പ്രശ്നങ്ങള്‍ തീര്‍ത്തെങ്കിലും നാട്ടുകാര്‍ സഹകരിച്ചത് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഗതാഗതം സാധാരണ ഗതിയിലാക്കാനായി. വീതികുറഞ്ഞ പാതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാട്ടുകാരും പോലിസും പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരോട് ഏറെ സഹകരിച്ചുവെന്ന് സംഘാടക സമിതി കണ്‍വീനര്‍ കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. അവരോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക എന്ന സന്ദേശവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി രൂപീകരണ ദിനമായ ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടി ജനകീയ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]