പൊന്നാനി യൂത്ത്കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരെ ഡീന്‍ കുര്യാക്കോസ് ഷോക്കോസ് നോട്ടീസയച്ചു

മലപ്പുറം: യൂത്ത്കോണ്‍ഗ്രസ് പൊന്നാനി പാര്‍ലിമെന്റ മണ്ഡലം കമ്മിറ്റി മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നടത്തിയ അനാവശ്യ അഭിപ്രായപ്രകടനങ്ങള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഘടകകക്ഷികളുടെ സീറ്റിനെ സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറയേണ്ടതില്ല. യു.ഡി.എഫിന് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ മന:പൂര്‍വ്വം വിവാദം സൃഷ്ടിക്കുകയായിരുന്നുവെന്നും,
ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പാര്‍ലിമെന്റ് പ്രസിഡന്റ് യാസര്‍ പൊട്ടച്ചോലക്ക് ഷോക്കോസ് നോട്ടീസയച്ചതായും, വിശദീകരണം ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]