ഉവൈസ് ഹുദവിക്ക് ഡോക്ടറേറ്റ് മലപ്പുറം അലിഗഡ് സെന്ററിലെ പ്രൊഫസര്‍

മലപ്പുറം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്നും മാനേജ്മെന്റ് സ്റ്റഡീസില്‍ ഉവൈസ് ഹുദവിക്ക് ഡോക്ടറേറ്റ്. സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബിസിനസ്സ് സ്റ്റഡീസ് തലവന്‍ ഭപ്രൊഫ.(ഡോ.) ഇ.സുലൈമാന്‍ കിഴിലായിരുന്നു ഗവേഷണം. ഉപഭോക്താവിന്റെ സംതൃപ്തിയില്‍ സേവന നിലവാരത്തിന്റെ സ്വാധീനവും പ്രോത്സാഹന ലക്ഷ്യവും എന്ന വിഷയത്തി ല്‍ യു.ജി.സി. ജെ.ആര്.എഫ് ഓടു കൂടിയായിരുന്നു ഗവേഷണം.
ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ പി.ജി. കഴിഞ്ഞ ഇദ്ദേഹം താനൂര്‍ ഇസ്വാലാഹുല് ഉലൂം അറബിക് കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും മാനേജ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും , ഇന്ദിര ഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം കോമും പി.ജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സെന്റര്‍ മലപ്പുറം, ഡിപ്പാര്‍ട്ടമെന്റ് ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷനില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.
കണ്ണൂര്‍ തളിപ്പറമ്പ സ്വദേശി ഒ .സി അഹ്മദ് ബാഖവി- മലിക്കന്റകത്ത് കദീജ ദമ്പതികളുടെ മകനാണ്. ഉമ്മര്‍- സഹല മകള്‍ നസ്വീറ യാണ് ഭാര്യ. മകന് ഖൈസ് അഹ്മദ്.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും