മുസ്ലിംലീഗ് ജില്ലാ സമ്മേളനം; യൂത്ത് ലീഗ് റോഡ്ഷോ നടത്തി

മലപ്പുറം : ജില്ലാ മുസ്ലീം ലീഗ് സമ്മേളന പ്രചരണാര്‍ത്ഥം മലപ്പുറം മണ്ഡലം മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ മൊറയൂര്‍ പോത്തുവെട്ടിപാറ മുതല്‍ മലപ്പുറം വരെ റോഡ് ഷോ നടത്തി. നൂറുകണക്കിന് വാഹനങ്ങള്‍ അണിനിരന്ന റോഡ് ഷോ സമ്മേളന പ്രചരണത്തിന് മാറ്റുകൂട്ടി.പി. ഉബൈദുള്ള എം എല്‍ എ റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ,ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, ജനറല്‍ സെക്രട്ടറി കെ. ടി അഷ്റഫ്, മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി വി. മുസ്തഫ, മുസ്ലീം യൂത്ത് ലീഗ് ജില്ല സെക്രട്ടറി ബാവ വിസപ്പടി, മണ്ഡലം ലീഗ് ഭാരവാഹികളായ പി. ബീരാന്‍കുട്ടി ഹാജി, മുഹമ്മദ് കുട്ടി ബംഗാളത്ത്, മുസ്ലീം യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍, ഭാരവാഹികളായ എന്‍ പി അക്ബര്‍, കെ പി സവാദ് മാസ്റ്റര്‍, ബാസിത്ത് മോങ്ങം, എസ് അദിനാന്, ഹുസൈന് ഉള്ളാട്ട്, എ പി ശെരീഫ്, ഹക്കീം കോല്‍മണ്ണ, സൈഫു വടക്കുംമുറി, ഫെബിന് കളപ്പാടന്‍, സി പി സാദിഖലി, മന്‍സൂര്‍ പൂക്കോട്ടൂര്‍, സഹല്‍ ആനക്കയം, റവാഷിദ് ആനക്കയം, മുജീബ് ടി, അബ്ബാസ് വടക്കന്‍, സജീര്‍ കളപ്പാടന്‍, സദാദ് കാമ്പ്ര, ഉസ്മാന് പൂക്കോട്ടൂര്‍, റിയാസ് പൊടിയാട്, ഇര്‍ഷാദ് ഒറ്റത്തറ, എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]