പാര്‍ലമെന്റില്‍് ഇടി അനിവാര്യന്‍: യൂത്ത്‌കോണ്‍ഗ്രസ് നേതാവ് അഡ്വ. സിദ്ദീഖ് പന്താവൂര്‍

മലപ്പുറം: പാര്‍ലമെന്റില്‍ ഇടി മുഹമ്മദ് ബഷീര്‍ അനിവാര്യനാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂര്‍.
ഇബ്രാഹീം സുലൈമാന്‍ സേഠ്,ജി എം ബനാത്ത് വാലാ,ഇ കെ ഇമ്പിച്ചി ബാവ,ഇ അഹമ്മദ് ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരും പ്രതിഭാധനരുമായ പാര്‍ലമന്റേറിയന്മാരെ തിരഞ്ഞെടുത്തയച്ച പാരമ്പര്യമാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിനുള്ളത്. രാജ്യത്തെ ദളിത് പിന്നോക്ക ന്യൂനപക്ഷ മര്‍ദ്ദിത ജന വിഭാഗങ്ങളുടെ ശബ്ദമായി പാര്‍ലമെന്റില്‍ മാറാന്‍ ഇ ടി മുഹമ്മദ് ബഷീറിനായത് വഴി പാര്‍ലമന്റേറിയന്‍ എന്ന നിലയില്‍ തന്റെ മുന്‍ഗാമികളുടെ നിരയിലേക്ക് ഉയരാന്‍ പൊന്നാനിയുടെ എം പി ഇടി മുഹമ്മദ് ബഷീര്‍ സാഹിബും കഴിവത് ശ്രമിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ തന്നെ പാര്‍ലമെന്റംഗമായ് ഇടി മുഹമ്മദ് ബഷീര്‍ സാഹിബ് അനിവാര്യനുമാണ്.വരുന്ന നിരഞ്ഞെടുപ്പില്‍ ഇടിയെ വീണ്ടും മുസ്ലീം ലീഗ് പൊന്നാനിയില്‍ നിയോഗിക്കുക ആണെങ്കില്‍ അത് ഉചിതമായ തീരുമാനം ആകും എന്ന് കരുതുന്നുവെന്നും അഡ്വ. സിദ്ദീഖ് പന്താവൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
മുന്നണിക്ക് നേതൃത്ത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സ് അതിനായുള്ള ഒരുക്കങ്ങളിലുമാണ്.
ഘടകകക്ഷികള്‍ മല്‍സരിച്ച് വരുന്നിടങ്ങളില്‍ അവര്‍ തന്നെ മല്‍സരിക്കുമെന്ന നിലപാട് മുന്നണി നേതൃത്ത്വം പ്രഖ്യാപിച്ചിരിക്കെ ആരാകണം സ്ഥാനാര്‍ത്ഥി എന്ന് പറയാന്‍ നമുകെന്തവകാശം?
സ്ഥാനര്‍ത്ഥികളെ പ്രഖ്യാപിക്കുകപോലും ചെയ്യാതിരിക്കെ നിര്‍ണ്ണായകമായ സമയങ്ങളില്‍ എതിരാളികള്‍ക്ക് അയുധമാകുന്ന തരത്തില്‍ നമ്മുടെ വാക്കോ പ്രവര്‍ത്തിയോ മാറരുത്!
അത് കൊണ്ട് തന്നെ യൂത്ത് കോണ്‍ഗ്രസ്സ് പൊന്നാനി ലോകസഭാ കമ്മിറ്റിയുടെ നേതൃ കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലെ ഘടക കക്ഷിക്ക് അര്‍ഹതയുള്ള പൊന്നാനി സീറ്റില്‍ സ്ഥാനാര്‍ത്ഥിത്ത്വവുമായ് ബന്ധപ്പെട്ട അനാവശ്യ പരാമര്‍ശം അംഗീകരിക്കാവുന്നതല്ല മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ലെന്നും അഡ്വ. സിദ്ദീഖ് പന്താവൂര്‍ പറഞ്ഞു.
RECENT NEWS

അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന [...]