പെരിന്തല്‍മണ്ണ നഗരസഭ ദേശീയ എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

പെരിന്തല്‍മണ്ണ നഗരസഭ ദേശീയ എക്‌സലന്‍സ്  അവാര്‍ഡ് ഏറ്റുവാങ്ങി

പെരിന്തല്‍മണ്ണ: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2018 -19 വര്‍ഷത്തെ രണ്ടു ലക്ഷം രൂപയും ഷീല്‍ഡുമടങ്ങുന്ന എക്‌സലന്‍സ് അവാര്‍ഡ് കേന്ദ്ര ധനകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്രയില്‍ നിന്ന് പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി.
വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് പ്രഖ്യാപിച്ച അവാര്‍ഡില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ചെയര്‍മാന്റെ വാര്‍ഡ് കൂടിയായ 11-ാം വാര്‍ഡ് പഞ്ചമ ജീവനം കുടുംബശ്രീ യൂണിറ്റിനാണ് ഈ വര്‍ഷത്തെ കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛദാ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചത്.നഗരസഭാ ജീവനീ ശുചിത്വ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധങ്ങളായ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും, ഖര-ജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം, വീടുകളും, പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചിട്ടുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം, മാലിന്യം റീസൈക്കിള്‍ ചെയ്ത് പുനഃചംക്രമണ ഉപയോഗത്തിന് വിധേയമാക്കല്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ മേഖലകള്‍ പരിശോധിച്ചാണ് നഗരസഭ അവാര്‍ഡിനര്‍ഹമായത്.
ന്യൂഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവന്‍ ഹാള്‍ നമ്പര്‍ 5 ല്‍ നടന്ന ചടങ്ങില്‍ ചെയര്‍മാനെ കൂടാതെ കുടുംബശ്രീ സംസ്ഥാന മിഷന്‍
ഡയറക്ടര്‍ ഹരികിഷോര്‍ ഐ എ എസ് ,സേ്റ്ററ്റ് മിഷന്‍ മാനേജര്‍ (ചഡഘങ) ജയ്‌സണ്‍.കെ,
നഗരസഭ സിറ്റി സാനിറ്റേഷന്‍ മാനേജര്‍ സുബൈറുല്‍അവറാന്‍ , ജീവനം സൊലൂഷന്‍ സെക്രട്ടറി എം.അമ്മിണി , നഗരസഭ പതിനൊന്നാം വാര്‍ഡ് ജീവനം സൂപ്പര്‍വൈസര്‍ കെപി .അംബുജം എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.

Sharing is caring!