മുസ്ലിം ലീഗ് ജില്ലാ സമ്മേളനം പന്തല്‍ നിര്‍മാണം ആരംഭിച്ചു

മലപ്പുറം: മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഒന്നിച്ച് മുന്നേറാം എന്ന മുദ്രാവാക്യവുമായി 19 മുതല്‍ 24 വരെ നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രധാന നഗരിയുടെ പന്തല്‍ നിര്‍മാണം ആരംഭിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചു. പുതിയ മുസ്്ലിംലീഗ് ഓഫീസ് കെട്ടിടത്തിന് സമീപത്തായി കോട്ടപ്പടി വലിയവരമ്പ് ബൈപാസ് റോഡിലെ പാടത്ത് സജ്ജമാക്കുന്ന പന്തലിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. പ്രധാന നഗരിക്ക് പുറമെ സമാന്തരമായി വിവിധ വേദികളിലായി 27 ഓളം വ്യത്യസ്ത പരിപാടികളടങ്ങുന്ന സമ്പൂര്‍ണ സമ്മേളനമാണ് മലപ്പുറത്ത് നടക്കുന്നത്. 200 ഓളം പേര്‍ക്കിരിക്കാവുന്ന വേദിയും ആയിരങ്ങള്‍ക്കിരിക്കാവുന്ന സദസ്സുമാണ് ഒരുക്കുന്നത്.
മുസ്്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, പി.ഉബൈദുല്ല എം.എല്‍.എ, എം.എ ഖാദര്‍, സി. മുഹമ്മദലി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ മൂത്തേടം, കെ.എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, എം.എം കുട്ടി മൗലവി, വി. മുസ്തഫ, ടി.കെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ആര്.കെ ഹമീദ്, അന്‍വര്‍ മുള്ളമ്പാറ, പി.കെ അസ്്ലു, ഹാരിസ് ആമിയന്‍, കെ.എന്‍ ഷാനവാസ്, കബീര്‍ മുതുപറമ്പ്, ഇ. അബൂബക്കര്‍, അഷ്റഫ് പാറച്ചോടന്‍, കെ. മുഹമ്മദലി, പി.കെ ഹകീം, എം.കെ അബ്ദുല്‍ മജീദ്, റസാഖ് കൊമ്പത്തീല് പ്രസംഗിച്ചു.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുസ്ലിംലീഗ് കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടോദ്ഘാടനവും, അഭിമാനകരമായ അസ്ഥിത്വം 70 വര്‍ഷങ്ങള്‍ എന്ന വാര്‍ഷിക കാമ്പയിന്റെ സമാപനവും നടക്കും.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]