ഇന്ത്യയിലെ മികച്ച രണ്ടാമത്തെ നഗരസഭക്കുള്ള പുരസ്‌കാരം മലപ്പുറം ഏറ്റുവാങ്ങി

ഇന്ത്യയിലെ മികച്ച  രണ്ടാമത്തെ നഗരസഭക്കുള്ള  പുരസ്‌കാരം മലപ്പുറം ഏറ്റുവാങ്ങി

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ 2018-19 സ്വച്ഛതാ പുരസ്‌കാരത്തിന് അര്‍ഹമായ മലപ്പുറം നഗരസഭ അവാര്‍ഡ് ഏറ്റ് വാങ്ങി. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധനാകാര്യ സെക്രട്ടി ദുര്‍ഗ ശങ്കര്‍ മിശ്രയില്‍ നിന്നും നഗരസഭാ ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീലയും സംഘവുമാണ് അവാര്‍ഡ് ഏറ്റ് വാങ്ങിയത്. രാജ്യത്തെ മികച്ച രണ്ടാമത്തെ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട മലപ്പുറത്തിന് 7.5 ലക്ഷവും പുരസ്‌കാരവുമാണ് ലഭിച്ചത്.
മാലിന്യ സംസ്‌കരണത്തിലൂടെ നൂതന വരുമാന വര്‍ധന പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് മലപ്പുറത്തെ അവാര്‍ഡിനര്‍ഹമാക്കിയത്. നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ സംവിധാനമായ ഖനി ഷ്രെഡിങ് യൂനിറ്റടക്കമുള്ളവ മുന്‍നിര്‍ത്തിയാണ് മലപ്പുറത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. നഗരരസഭ സ്ഥിരം സമിതി അധ്യക്ഷരായ പരി മജീദ്,മറിയുമ്മ ശരീഫ് കൗണ്‍സിലര്‍മാരായ റിനിഷ റഫീഖ്, ഹാജറ പുള്ളിയില്‍ സെക്രട്ടറി എന്‍ കെ കൃഷ്ണ കുമാര്‍ എന്നിവരും പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

Sharing is caring!