കാവനൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബൈക്കില്‍ പോകുകയായിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് മരിച്ചു

കാവനൂരിലെ ഉപതെരഞ്ഞെടുപ്പ്  പ്രചരണത്തിനായി ബൈക്കില്‍  പോകുകയായിരുന്ന മുസ്ലിംലീഗ്  പ്രവര്‍ത്തകര്‍ ലോറിക്കടിയിലേക്ക്  തെറിച്ച് വീണ് മരിച്ചു

മഞ്ചേരി : ടോറസ് ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രികനായ യുവാവ് തല്‍ക്ഷണം മരിച്ചു. കാവനൂര്‍ മീഞ്ചിറ തേരോടത്തില്‍ സ്വാലിഹിന്റെ മകന്‍ മുര്‍ഷിദ് (24) ആണ് മരിച്ചത്. സഹയാത്രികനായ മീഞ്ചിറ നെച്ചിത്തടവന്‍ സലീം (30) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലിന് കാവനൂര്‍ ചെരങ്ങാക്കുണ്ടിലാണ് അപകടം. കാവനൂര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡ് ആയ എളയൂരില്‍ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഇരുവരും എളയൂരില്‍ നിന്ന് കാവനൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധ്‌പ്പെട്ട് ബൈക്കില്‍ പോകും വഴിയാണ് അപകടം. ആയിഷയാണ് മരിച്ച മുര്‍ഷിദിന്റെ മാതാവ്. സഹോദരങ്ങള്‍: മുഹ്‌സിന്‍, ഉമൈമ, സുനീര്‍. അരീക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തുന്ന മൃതദേഹം ഇന്ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മുത്തനൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കും.

Sharing is caring!