പ്രസംഗിക്കാനെത്തിയതിന് ഭാരവാഹികള്‍ നല്കിയ 1200 രൂപ ടി.എയില്‍ നിന്ന് ബസ് ചാര്‍ജായ 40 രൂപ മാത്രം വാങ്ങി എം.എസ്.എഫ് നേതാവ്
മലപ്പുറം: ഒരുപരിപാടിയില്‍ പ്രസംഗിക്കാനെത്തിയതിന് ഭാരവാഹികള്‍ നല്കിയ 1200 രൂപ ടി.എയില്‍ നിന്ന് ബസ് ചാര്‍ജായ 40 രൂപ മാത്രം. കൈപ്പറ്റിയ എം.എസ്.എഫ് നേതാവിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷജീര്‍ ഇഖ്ബാലിന്റെ പ്രവൃത്തിയെയാണ് കക്ഷി ഭേദമന്യേ വാഴ്ത്തുന്നത്.
കഴിഞ്ഞ ദിവസം വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ ചടങ്ങിനെത്തിയതായിരുന്നു ഷജീര്‍. പണം ഇദ്ദേഹം അറിയാതെ ബാഗില്‍ വെച്ചത് പിന്നീട് കണ്ടെടുത്തപ്പോള്‍ ബാക്കി 1160 രൂപ, സംഘടന ഫണ്ടിലേക്ക് നല്‍കുകയും ചെയ്തു.
അന്‍സീര്‍ പനോളി എന്ന പ്രവര്‍ത്തകനെയാണ് ഷജീറിന് നല്‍കാനുള്ള 1200 രൂപ ഏല്‍പ്പിച്ചത്.
ഇത് കൈമാറാനൊരുങ്ങിയപ്പോള് 40 രൂപ മാത്രം മതിയെന്നും ഒരു പൈസ കൂടുതലായാല്‍ അത് തന്റെ പ്രസംഗത്തിനിടുന്ന വിലയാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.സംസാരത്തിനിടയില്‍ ഷജീര്‍ അറിയാതെ ബാഗില്‍ വെച്ച കവര്‍ പിന്നീട് കണ്ടെടുത്തപ്പോഴാണ് അന്‍സീറിന് വാട്സാപ്പിലൂടെ 1160 രൂപ. വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ പേരില്‍ കണ്ണൂര്‍ ജില്ലാ ഫണ്ടിലേക്ക് നല്‍കിയതിന്റെ രശീതി അയച്ചുകൊടുത്തത്. മുതിര്‍ന്ന നേതാക്കളുംമാതൃകയാക്കണം ഷജീറിന്റെ പ്രവൃത്തിയെന്ന് പലരും കമന്റിട്ടിട്ടുണ്ട്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]