മലപ്പുറം കീഴുപറമ്പില്‍ ഉമ്മയുടെ കൂടെ സ്‌കൂട്ടറില്‍ വരുന്നതിനിടെടിപ്പര്‍ലോറി ഇടിച്ച് ഒന്നാംക്ലാസുകാരന്‍ മരിച്ചു

അരീക്കോട്: കീഴുപറമ്പില്‍ ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് ഏഴ് വയസുകാരനായ ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരണപ്പെട്ടു. മാതാവിനൊപ്പം സ്‌കൂള്‍ വിട്ട് വരികയായിരുന്ന വാലില്ലാപ്പുഴ കോലോത്തും തൊടി അബ്ദുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ആദില്‍ (ഏഴ്) വീടിന് ഏതാനും ദൂരം അകലെ മരണപ്പെട്ടത്. മാതാവ് ജല്‍സിയ ഓടിച്ച സ്‌കൂട്ടറിന് പിറകില്‍ ടിപ്പറിടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച വാലില്ലാ പുഴ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. ജല്‍സിയയും പരിക്കുകളോടെ ആശുപത്രിയിലാണ്.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്; മന്ത്രി നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര് ഹൈ റിസ്ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, [...]