മലപ്പുറം കരുവാരക്കുണ്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

മലപ്പുറം കരുവാരക്കുണ്ടില്‍  പാപ്പാനെ ആന  ചവിട്ടിക്കൊന്നു

കരുവാരക്കുണ്ട്: മലപ്പുറം കരുവാരക്കുണ്ടില്‍
പാപ്പാനെ ആന ചവിട്ടിക്കൊന്നു.കരുവാരക്കുണ്ട് അല്‍ഫോന്‍സ് ഗിരിയിലാണ് ആനയുടെ ചവിട്ടേറ്റു രണ്ടാം പാപ്പാനായ ചെറുകര സ്വദേശി എലന്പ താഴത്തേതില്‍ മോഹനന്‍ (49) മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം.അല്‍ഫോന്‍സ് ഗിരിയില്‍ മരം വലിക്കാനെത്തിച്ച . മോഴയാനയുടെ ചവിട്ടേറ്റാണ് രണ്ടാം പാപ്പാന്‍ മോഹനന്‍ മരിച്ചത്. ആനയുടെ പുറത്തു പറ്റിയ മണ്ണു ഒഴിവാക്കുന്നതിനിടെ മോഹനനു അബദ്ധത്തില്‍ ചവിട്ടേല്‍ക്കുകയായിരുന്നു. കിടന്ന ആന എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മോഹനന്‍ ആനയുടെ കാലിനടിയില്‍ പെടുകയായിരുന്നു. ഈ സമയം ഒന്നാം പാപ്പാന്‍ കോഴിക്കോട് താമരശേരി സ്വദേശി അക്കരപ്പറന്പില്‍ സുള്‍ഫിക്കര്‍ സ്ഥലത്തുണ്ടായിരുന്നില്ല. നിലവിളി കേട്ടു ഓടിയെത്തിയവര്‍ മോഹനനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.

Sharing is caring!