മുസ്ലിംലീഗ് നേതാക്കളും, ജനപ്രതിനിധികളും തമ്മില്‍ ഫുട്ബോള്‍,
മലപ്പുറം: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന മലപ്പുറം ജില്ലാ സമ്മേളനത്തില്‍ നേതാക്കന്മാര് തമ്മിലുള്ള ഫുട്ബോള്‍ മത്സരവും നടന്നേക്കും. ബുധനാഴ്ച്ച ലീഗ് നേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി യു.എ ലത്തീഫാണ് ഇക്കാര്യം പറഞ്ഞത്. ജില്ലയിലെ മുസ്ലിംലീഗ് എം.എല്‍.എമാരും എം.പിമാരും ഒരു ടീം ആകും, എതിര്‍ടീം ആയി മറ്റ് മുസ്ലിംലീഗ് നേതാക്കന്മാരും ഇറങ്ങും, റഫറി ആയി സാദിഖലി തങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ലത്തീഫ് പറഞ്ഞു. എന്നാല്‍ റഫറിയാകാന്‍ താന്‍ ഇല്ലെന്ന് തൊട്ടടുത്ത് ഇരുന്ന് സാദിഖലി തങ്ങള്‍ പുഞ്ചിരിച്ച് പറഞ്ഞു. ഏതായാലും ലീഗ് നേതാക്കളുടെ ഫുട്ബോള്‍ മത്സരം കാണാനാകുമെന്നപ്രതീക്ഷയിലാണ് അണികള്‍.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ”അഭിമാനകരമായ അസ്തിത്വം – 70 വര്‍ഷങ്ങള്‍” എന്നൊരു കാമ്പയിന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുകയുണ്ടായി. മുസ്ലിംലീഗ് രൂപീകൃതമായ 1948 മാര്‍ച്ച് 10 മുതല്‍ 2018 മാര്‍ച്ച് 10 വരെ 70 വര്‍ഷത്തെ മുസ്ലിംലീഗിന്റെ ചരിത്രം ചര്‍ച്ച ചെയ്യപ്പെടുന്ന കാമ്പയിനാണ് സംഘടിപ്പിക്കപ്പെട്ടത്. വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, നിയോജക മണ്ഡലം തലങ്ങളില്‍ ഒരു വര്‍ഷം ഈ കാമ്പയിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ഇതിന്റെ സമാപനം കുറിച്ച് ജില്ലാ സമ്മേളനവും ജില്ലാ കമ്മിറ്റക്ക് വേണ്ടി പുതുതായി പണി കഴിപ്പിച്ച ഓഫീസ് (പി.എം.എസ്.പൂക്കോയ തങ്ങള്‍ സ്മാരക സൗഥം) മന്ദിരത്തിന്റെ ഉദ്ഘാടനവും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരി 19 മുതല്‍ 24 വരെ തുടര്‍ച്ചയായുള്ള 6 ദിവസങ്ങളിലാണ് ജില്ലാ സമ്മേളനം. 16 ന് ശനിയാഴ്ച സമ്മേളന അനുബന്ധ പരിപാടികളായി ദളിത് സമ്മേളനവും ദളിത് കുടുംബസംഗമവും, കലാപരിപാടികളും, സംവരണ സമ്മേളനവും ലോയേഴ്സ് കൊളോക്യവും സംഘടിപ്പിച്ചിട്ടുണ്ട്.
16ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ദളിത് സമ്മേളനവും ഉച്ചക്ക് 2 മണിക്ക് സംവരണ സമ്മേളനവും മലപ്പുറം മേല്‍മുറി എം.എസ്.എം. ഓഡീറ്റോറിയത്തിലാണ് നടക്കുന്നത്. ലോയേഴ്സ് കൊളോക്യം ഉച്ചക്ക് 2 മണിക്ക് പെരിന്തല്‍മണ്ണ വാവാസ് മാളിലാണ് നടക്കുക.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]