ഒമ്പതു വയസ്സുകാരനെ ലൈംഗികമായിപീഡിപ്പിച്ച കേസില്‍ യുവതി മലപ്പുറം തേഞ്ഞിപ്പലത്ത് പിടിയില്‍

ഒമ്പതു വയസ്സുകാരനെ  ലൈംഗികമായിപീഡിപ്പിച്ച   കേസില്‍ യുവതി  മലപ്പുറം  തേഞ്ഞിപ്പലത്ത് പിടിയില്‍

തേഞ്ഞിപ്പലം: ഒന്‍പതു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ യുവതിയെ തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ആഴ്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് ആണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിെയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം പരാതി തേഞ്ഞിപ്പലം പൊലിസിന് കൈമാറുകയുമായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്‌സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ പൊലിസ് കേസെടുത്തത്. ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് വെളിപ്പെടുത്തല്‍.കുട്ടിയുടെ വീടിന് സമീപം തന്നെയാണ് ഇവരും താമസിക്കുന്നത്. ഇരു കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം നിലവിലുള്ളതായും ആരോപണം. ഇതും പൊലീസ് അന്വേഷിച്ചുവരികയാണ്.

Sharing is caring!