മഞ്ചേരി സ്വദേശി സൗദിയിലെ ജോലിസ്ഥലത്ത് വെച്ച് മരിച്ച നിലയില്‍
മഞ്ചേരി: സൗദിയിലെ ഖമീസ് മുഷൈത്തില്‍ മഞ്ചേരി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി താണിപ്പാറ സ്വദേശി ഉള്ളാട്ടില്‍ അലവിയുടെ മകന് അഷ്റഫ് എന്ന അബോണ അഷ്റഫ് (52) ആണ് മരിച്ചത്. ജോലി ചെയ്യുന്ന ഖമീസ് മുശൈത്ത് ന്യു സനാഇയ്യയിലെ ചോക്കലേറ്റ് വെയര്‍ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഖമീസ് അസ്മ ട്രേഡിംഗ് എസ്റ്റാബ്ലിഷ്മെന്റ് ചോക്കലേറ്റ് വിതരണ കമ്പനിയില്‍ മാനേജരായിരുന്നു. മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു അഷ്റഫ്. ഭാര്യ:ലൈല. മക്കള്‍: നാമിയ, സനാന്, സിയ, ഇഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]