ബസ്സും ബൈക്കും കൂട്ടിയിടിച്ച് അങ്ങാടിപ്പുറം സ്വദേശി മരിച്ചു

ബസ്സും ബൈക്കും  കൂട്ടിയിടിച്ച് അങ്ങാടിപ്പുറം സ്വദേശി മരിച്ചു

പെരിന്തല്‍മണ്ണ: മഞ്ചേരി ആനക്കയത്തിന് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് അങ്ങാടിപ്പുറം തേജസ് നഗറിലെ വാതുക്കാട്ട് വൈശാഖ് വി മേനോന്‍ (25) മരണപ്പെട്ടു. ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. മൃദ്ധദേഹം മെഡിക്കല്‍ കോളേജില്‍ അനന്തര നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചക്ക് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തില്‍ സംസ്‌കരിക്കും. പുഴക്കാട്ടിരിയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന വിനോദ് കുമാറാണ് പിതാവ്. മാതാവ് കമലം (റിട്ട. വില്ലേജ് ഓഫീസര്‍). സഹോദരന്‍: കിരണ്‍ വി മേനോന്‍. എം.ബി.എ പഠനത്തിന് ശേഷം വിവിധ കാര്‍ ഷോറൂമുകളില്‍ ജോലി നോക്കിയിരുന്നു വൈശാഖ്

Sharing is caring!