പീസ് സ്‌കൂള്‍ കോട്ടക്കല്‍; സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ ‘ഗൂഗിള്‍’ വിദ്യാലയം
കോട്ടക്കല്‍: ലോകോത്തര ഐ.ടി.കമ്പനിയായ ഗൂഗിളിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് നടപ്പിലാക്കുന്നതിനുള്ള സമഗ്ര പദ്ധതിയായ ‘ഗൂഗിള്‍ ഫോര്‍ എജുക്കേഷന്‍’ സമ്പൂര്‍ണ്ണമായി നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സ്‌കൂള്‍ എന്ന ഖ്യാതി ഇനി പീസ് പബ്ലിക് സ്‌കൂള്‍ കോട്ടക്കലിനു സ്വന്തം.
പദ്ധതി നടപ്പിലാക്കുക വഴി ഗൂഗിളിന്റെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്‌കൂളിലെ മുഴുന്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുവാനും സ്‌കൂളുമായി അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി സ്‌കൂളുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും കോര്‍ത്തിണക്കുന്ന ഈ പദ്ധതി വഴി സ്‌കൂളിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറും. പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ അധ്യാപക-അനധ്യാപക ജീവനക്കാരും ഗൂഗിള്‍ എജുക്കേറ്റേഴ്‌സ് ഇന്ത്യയുടെ നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയാക്കി ഈ മാസം തന്നെ പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പില്‍ വരുത്തും.
ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെബ്‌നോ ടെക്‌നോളജീസിന്റെ സാങ്കേതിക സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ അന്താരാഷ്ട്ര നിലവാരത്തോടെ ഗുണമേന്മാ വിദ്യാഭ്യാസം ഗൂഗിളിന്റെ ഏറ്റവും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നല്‍കി വിശ്വപൗരന്‍മാരെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
സ്‌കുള്‍ വാര്‍ഷികാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പി.കെ.കുഞ്ഞാലികുട്ടി എം.പി. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പീസ് സ്‌കൂള്‍ നടപ്പിലാക്കുന്ന ഗൂഗിളിന്റെ ഈ ബ്രിഹത് വിദ്യാഭ്യാസ പദ്ധതി മാതൃകാപരമാണെന്ന് പികെ കുഞാലിക്കുട്ടി എംപി പറഞ്ഞു. അല്‍മാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ:പി.എ.കബീര്‍ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയുമായ വീരാന്‍ കുട്ടി ഈ വര്‍ഷത്തെ സ്‌കൂള്‍ മഗസിന്‍ പ്രകാശനം ചെയ്തു. കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ.നാസര്‍ മുഖ്യാതിഥിയായി. മലപ്പുറം സഹോദയ ട്രഷറര്‍ ജോജി പോള്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ഫെബ്‌നോ ടെക്‌നോളജീസ് എം.ഡി.മുഹമ്മദ് അശീര്‍, ബിസിനസ് ഹെഡ് നബീല്‍ ബഷീര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ജൗഹര്‍, വിദ്യര്‍ത്ഥി പ്രതിനിധികളായ അലീന മുഷീര്‍, ഫാത്തിമ നൗറിന്‍.എം, ദീന സലീം വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് യാസിര്‍, സ്മിത.എസ്, ഹെഡ്മിസ്ട്രസ് ശ്രീദേവി.കെ, അഡ്മിനിസ്‌ട്രേറ്റര്‍.എ.അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]